ഒമാനി സംസ്കാരത്തെ കുറിച്ച് ഷാർജയിൽ എക്സിബിഷൻ ശൈഖ് സുൽത്താൻ ഉദ്ഘാടനം ചെയ്തു
text_fieldsഷാർജ: ഷാർജ മ്യൂസിയം അതോറിറ്റി, ഒമാനിലെ നാഷനൽ മ്യൂസിയവുമായി സഹകരിച്ച് ഷാർജ ആർക്കിയോളജി മ്യൂസിയത്തിൽ സംഘടിപ്പിക്കുന്ന ഒമാൻ നാഗരികതയെ പരിചയപ്പെടുത്തുന്ന എക്സിബിഷന് ആരംഭമായി. സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രദർശനം ഉദ്ഘാടനം ചെയ്തു.
ശിലായുഗ കാലം മുതൽ ഇസ്ലാമിന്റെ ഉദയം വരെയുള്ള ഒമാനി നാഗരികതകളുടെ കഥപറയുന്ന പുരാവസ്തുക്കളുടെ ശേഖരമാണ് പ്രദർശനത്തിലുള്ളത്. ബുധനാഴ്ച ആരംഭിച്ച എക്സിബിഷൻ ജൂൺ ഏഴുവരെ നീണ്ടുനിൽക്കും. കുട്ടികളെയും യുവാക്കളെയും മുതിർന്നവരെയും ലക്ഷ്യമിട്ട് നിരവധി പരിപാടികളും വിദ്യാഭ്യാസ പ്രവർത്തനങ്ങളും പ്രദർശനത്തിന്റെ ഭാഗമായി നടത്തുന്നുണ്ട്. യു.എ.ഇയുടെയും ഒമാനിന്റെയും ചരിത്രപരമായ ബന്ധങ്ങളിലേക്ക് വെളിച്ചം വീശുന്ന പ്രദർശനം ആദ്യമായാണ് ഇമാറാത്തിൽ ഒരുക്കുന്നത്. പ്രദർശനം വീക്ഷിച്ച ശൈഖ് സുൽത്താന് ഒമാൻ പ്രതിനിധി സംഘം നിരവധി പുസ്തകങ്ങളും സുവനീറുകളും സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.