റമദാനിൽ വേറിട്ട കാഴ്ചയുമായി ചിത്രപ്രദർശനം
text_fieldsഷാർജ: റമദാനെ വരവേറ്റ് വേറിട്ട കാഴ്ചകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചിത്രപ്രദർശനത്തിന് ഷാർജ എക്സ്പോ സെൻററിലെ നൊവോട്ടലിൽ തുടക്കമായി. 'റമദാൻ ആർട്ട് നൈറ്റ്സ്' എന്നപേരിൽ ആർട്ട് ഫോർ യു ഗാലറിയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. മഹാമാരിക്കിടയിലും സാധ്യമായ സാഹചര്യങ്ങളിലൂടെ കലാപ്രവർത്തകർക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണിത്. യു.എ.ഇയിൽ താമസിക്കുന്ന വിവിധ രാജ്യങ്ങളിൽനിന്നുള്ള എട്ട് വനിതകളുടെ രചനകളാണ് പ്രദർശനത്തിനുള്ളത്.
റോവ അൽ മദനി (യു.എ.ഇ), ഗുൽനാസ് ഷക്കീൽ, ബിന സഫ്ദർ (പാകിസ്താൻ), യാസ്മിൻ നഈം (സൗദി അറേബ്യ), നതാലിയ വിദ്യുഗോവ (റഷ്യ), ജെസ്നോ ജാക്സൺ, തൗഹീദ തമീം, മേഘ മഞ്ജരേക്കർ (ഇന്ത്യ) എന്നിവരുടെ സൃഷ്ടികളാണ് ഇതിലുള്ളത്. യു.എ.ഇ ഭരണാധികാരികളുടെ ചിത്രങ്ങൾ, കാലിഗ്രഫി, അറബിക് പൈതൃകം, വന്യജീവികൾ, പള്ളികൾ എന്നിവയെല്ലാം രചനകളിലുൾപ്പെടും. വിവിധ പ്രായക്കാർക്ക് ചിത്രരചന ശിൽപശാലകളും സംഘടിപ്പിക്കുന്നുണ്ട്. റമദാൻ അവസാനംവരെ വൈകീട്ട് ഏഴു മുതൽ പ്രദർശനം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.