അറബ് സംസ്‌കാരം അറിയാന്‍ അപൂര്‍വ കൈയെഴുത്ത് പ്രതികളുടെ പ്രദര്‍ശനം
text_fieldsഅബൂദബി: പുരാതനമായ അറബ് സംസ്‌കാരം അടുത്തറിയാന്‍ ജനങ്ങള്‍ക്ക് അവസരമൊരുക്കുകയാണ് അബൂദബി. 13-19 നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന പണ്ഡിതന്മാര്‍ എഴുതിയ കൈയെഴുത്ത് പ്രതികളുടെ പ്രദര്‍ശനം അബൂദബി ഖസര്‍ അല്‍ വതനില്‍ ആരംഭിച്ചു. പുരാതന നാളുകളിലെ അറബികളുടെ സംസ്‌കാരം, സംഗീതം, വൈദ്യം, സാഹിത്യം എന്നിവ ആഴത്തില്‍ വായിച്ചറിയാനുള്ള അവസരമാണ് അപൂര്‍വ കൈയെഴുത്ത് പ്രതികളുടെ പ്രദര്‍ശനത്തിലൂടെ ലഭിക്കുകയെന്ന് സംഘാടകരായ അബൂദബി സാംസ്‌കാരിക, വിനോദസഞ്ചാര വിഭാഗം (ഡി.സി.ടി) അറിയിച്ചു.
അബൂദബി അറബിക് ലാംഗ്വേജ് സെന്‍ററിന്‍റെ സഹകരണത്തോടെയാണ് പ്രദര്‍ശനം. സന്ദര്‍ശകര്‍ക്ക് ഖസര്‍ അല്‍ വത്വന്‍ ലൈബ്രറിയിലൂടെ അരലക്ഷത്തിലേറെ പുസ്തകങ്ങള്‍ അടുത്തറിയാം. പുരാവസ്തു ശാസ്ത്രം, ചരിത്രം, പൈതൃകം, ജീവചരിത്രം, മനുഷ്യശാസ്ത്രം, സ്ഥിതിവിവരം, ഭരണനിര്‍വഹണം, സാംസ്‌കാരികം, സാഹിത്യം, കല, തുടങ്ങി പൊതുജന താല്‍പര്യമുള്ള വിഷയങ്ങളിലെ പുതിയതും പുരാതനവുമായ പുസ്തകങ്ങളുടെ ശേഖരം തന്നെയാണ് ലൈബ്രറിയില്‍ ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.