കാൽപതിറ്റാണ്ടിെൻറ പ്രവാസജീവിതം; മുബാറഖ് നാട്ടിലേക്ക് മടങ്ങി
text_fieldsഅബൂദബി: 25 വർഷത്തെ പ്രവാസ ജീവിതത്തോട് വിടപറഞ്ഞ് കോട്ടക്കൽ പറപ്പൂർ സ്വദേശി ഇരുമ്പൻ മുബാറഖ് ജന്മനാട്ടിലേക്ക് മടങ്ങി. 1995ലാണ് പ്രവാസ ജീവിതം ആരംഭിക്കുന്നത്. യു.എ.ഇയിൽ എത്തിയ ഉടൻ അൽ മഫ്‌റഖ് മെഡിക്കൽ സെൻററിൽ ഓഫിസ് ബോയി ആയാണ് ജോലി തുടങ്ങിയത്. അവിടെ നാലുവർഷം ജോലി ചെയ്തശേഷം അർബിഫ്റ്റ് ബാങ്കിലെത്തി. ഓഫിസ് ബോയിയായി ഒരു വർഷത്തെ സേവനത്തിനുശേഷം പ്രമോഷൻ ലഭിച്ചു. കാഷ്യറായി അഞ്ചുവർഷം ജോലി ചെയ്തു. ശേഷം അൽഐൻ അബൂദബി ഇസ്ലാമിക് ബാങ്കിൽ ഏഴുവർഷം സേവനമനുഷ്ഠിച്ചു.
ഇൻവെസ്റ്റ് ബാങ്കിൽ ഏഴു വർഷമായി ജോലി ചെയ്യുന്നതിനിടയിലാണ് പ്രവാസ ജീവിതത്തിന് വിരാമം കുറിക്കുന്നത്. സാമൂഹിക പ്രവർത്തകൻ കൂടിയായ മുബാറക് പറപ്പൂർ ഗ്ലോബൽ പ്രവാസി കൂട്ടായ്മയുടെ മുഖ്യ ഭാരവാഹിയാണ്. പറപ്പൂർ കൂട്ടായ്മ പ്രവാസികൾക്കായി തുടങ്ങുന്ന സംരംഭത്തിന് നേതൃപരമായ പങ്ക് വഹിക്കാനുംകൂടി ഉദ്ദേശിച്ചാണ് മുബാറഖ് മടങ്ങുന്നത്. നീണ്ടകാലം ജോലിയും സൗഹൃദങ്ങളുമായി കഴിഞ്ഞ വിദേശ മണ്ണിനോട് വിടപറയുന്നത് വേദനജനകമാണെന്നും മുബാറഖ് പറയുന്നു. പല സംസ്കാരങ്ങളും ഭാഷകളും അറിയാനും പഠിക്കാനും കഴിഞ്ഞതും പ്രവാസ ജീവിതത്തിെൻറ പ്രധാന ഗുണമാണെന്ന് മുബാറഖ് വിലയിരുത്തുന്നു. ഇനി സ്വദേശത്ത് ഭാര്യയും നാലു മക്കളും അടങ്ങിയ കുടുംബത്തോടൊപ്പം ശിഷ്ടകാലം കഴിയാനാണ് മുബാറഖിെൻറ ആഗ്രഹം. പറപ്പൂർ പ്രവാസി കൂട്ടായ്മ മുബാറഖിന് യാത്രയയപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.