പി.സി. ജോർജിനെതിരെ ഡി.ജി.പിക്ക് പരാതി നൽകി പ്രവാസി വ്യവസായി
text_fieldsപി.സി. ജോർജ്
ഉമ്മുൽഖുവൈൻ: പൊതുപരിപാടിയിൽ പ്രസംഗത്തിനിടെ പി.സി. ജോർജിന്റെ വിവാദ പരാമർശത്തിനെതിരെ പരാതി നൽകി വ്യവസായി ഷരീഫ് ഉമ്മിണിയിൽ.
കോഴിക്കോട് മുക്കം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വ്യക്തി എന്ന നിലയിൽ മുക്കം പൊലീസിനും ഡി.ജി.പിക്കുമാണ് ഇ-മെയിൽ മുഖാന്തരം പരാതി സമർപ്പിച്ചത്. തുടർനടപടികൾക്കായി പരാതി ജില്ല റൂറൽ പൊലീസ് മേധാവിക്ക് കൈമാറിയതായി മറുപടി ലഭിച്ചിട്ടുണ്ടെന്ന് ഷെരീഫ് അറിയിച്ചു.
വിദ്വേഷ പരാമർശകേസിൽ അറസ്റ്റിലായി വ്യവസ്ഥകളോടെ ജാമ്യം ലഭിച്ച പി.സി. ജോർജിന്റെ വിവാദപ്രസംഗം ഈയിടെ മാധ്യമങ്ങളിൽ വന്നത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധങ്ങൾ പല കോണുകളിൽനിന്നും ഉയരുന്നതിനിടെയാണ് ഈ പരാതിയുമായി ഷരീഫ് പൊലീസിനെ സമീപിച്ചത്. ഇത്ര അപകടകരമായ ഒരു വിവരം കിട്ടിയിട്ടും പൊലീസിൽ അറിയിക്കാതെ രഹസ്യമാക്കി വെക്കുന്നത് നിയമവിരുദ്ധമായ പ്രവൃത്തിയും രാജ്യത്തെ നിയമ സംഹിതക്ക് എതിരുമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
വേണമെങ്കിൽ നേരിട്ട് മൊഴി നൽകാനും പ്രസംഗത്തിന്റെ വിഡിയോ തെളിവുകൾ ഹാജരാക്കാനും തയാറാണെന്നും ഷെരീഫ് തന്റെ പരാതിയിൽ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.