പ്രവാസി സമൂഹം സാമ്പത്തിക ഭദ്രതക്കുള്ള പദ്ധതികൾ തയാറാക്കണം –എം.എൽ.എ
text_fieldsദുബൈ: കാരുണ്യ പ്രവർത്തനവുമായി മുന്നോട്ടുപോകുമ്പോഴും പ്രവാസി സമൂഹം സാമ്പത്തിക ഭദ്രതക്കായുള്ള പദ്ധതികളും ആവിഷ്കരിക്കണമെന്ന് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ടോക്ക് വിത്ത് ലീഡേഴ്സ് പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി സമൂഹം മുന്നോട്ടു വന്നൽ മാത്രമേ പ്രവാസി പുനരധിവാസമടക്കമുള്ള പല പദ്ധതികളും എളുപ്പത്തിലാക്കാൻ കഴിയുകയുള്ളൂവെന്നും അങ്ങനെയുള്ള പരിപാടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രവാസികൾ വൈകരുതെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് അഷ്റഫ് എടനീർ അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡൻറ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി പ്രസിഡൻറ് ഇബ്രാഹിം എളേറ്റിൽ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു.
ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് എം.സി. ഹുസൈനാർ ഹാജി എടച്ചാക്കൈ, ഓർഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി, വൈസ് പ്രസിഡൻറുമാരായ ഹനീഫ് ചെർക്കള, അഷ്റഫ് കൊടുങ്ങല്ലൂർ, ജില്ല കെ.എം.സി.സി ഭാരവാഹികളായ ഹനീഫ് ടി.ആർ, മഹമൂദ് ഹാജി പൈവളിക, റഷീദ് ഹാജി കല്ലിങ്കാൽ, അഷ്റഫ് പാവൂർ, സി.എച്ച്. നൂറുദ്ദീൻ, സലാം തട്ടാനിച്ചേരി ഹസൈനാർ ബീജന്തടുക്ക, ഫൈസൽ മൊഹ്സിൻ തളങ്കര, മണ്ഡലം നേതാക്കളായ ഫൈസൽ പട്ടേൽ, ഇസ്മായിൽ നാലാംവാതുക്കൽ, ഡോ. ഇസ്മായിൽ, റഹൂഫ് കെ.ജി.എൻ, ഷബീർ കൈതക്കാട്, റഷീദ് അവയിൽ, സലാം മാവിലാടം തുടങ്ങിയവർ സംസാരിച്ചു. ജില്ല ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.