മൂന്ന് പതിറ്റാണ്ട് യു.എ.ഇ പ്രവാസം; ജേക്കബ് ജോര്‍ജ് കാനഡയിലേക്ക്
text_fieldsറാസല്‍ഖൈമ: 30 വര്‍ഷം നീണ്ട യു.എ.ഇ പ്രവാസ ജീവിതത്തിന് നന്ദി പറഞ്ഞ് അടൂര്‍ സ്വദേശി ജേക്കബ് ജോര്‍ജ് സാമുവേല്‍ (സജി) കാനഡയിലേക്ക്. 1995ല്‍ അക്കൗണ്ടന്റായി റാസല്‍ഖൈമയിലാണ് പ്രവാസ ജീവിതം തുടങ്ങിയതെന്ന് സജി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
സ്വന്തം നാടിനെക്കാള്‍ കരുതല്‍ നല്കിയ രാജ്യമായാണ് താന്‍ യു.എ.ഇയെ കാണുന്നത്. നാട്ടില്‍ കഴിഞ്ഞതിനെക്കാള്‍ കൂടുതല്‍ നാള് ഇവിടെ ജീവിതം നയിച്ചു. കുടുംബത്തിനൊപ്പം സന്തോഷകരമായ ജീവിതമാണ് യു.എ.ഇ സമ്മാനിച്ചത്. അക്കൗണ്ടന്റ് തസ്തികയില്‍നിന്ന് സ്ഥാപനത്തിന്റെ സി.ഇ.ഒ പദവിയില്‍വരെ എത്താനും സ്വന്തമായി സംരംഭം തുടങ്ങുന്നതിനും യു.എ.ഇ പ്രവാസത്തിലൂടെ സാധിച്ചതില്‍ അഭിമാനമുണ്ട്.
തൊഴിലിടങ്ങളിലെ സഹപ്രവര്‍ത്തകരും മേല്‍ ഉദ്യോഗസ്ഥരും നല്കിയ സഹകരണം വലുതാണ്. കഴിഞ്ഞ കാലയളവുകളില്‍ യു.എ.ഇ പുരോഗതി പടവുകള്‍ കയറുന്നത് ഏറെ ആഹ്ലാദം നല്കുന്ന കാഴ്ചകളായിരുന്നു. അധികൃതരും ഭരണാധികാരികളും തദേശീയര്ക്കെന്നപോലെ മലയാളികളുള്‍പ്പെടെയുള്ള വിദേശ പൗരന്മാര്ക്കും ഒരുപോലെ കരുതല്‍ നല്കുന്നുവെന്നത് ലോകത്തിനുതന്നെ മാതൃകയാണ്.
ബിസിനസ് സംരംഭവുമായി ബന്ധപ്പെട്ടാണ് കാനഡയിലേക്ക് തിരിക്കുന്നതെന്നും ജേക്കബ് ജോര്‍ജ് സാമുവല്‍ തുടര്‍ന്നു. അടൂര്‍ പറക്കോട് ജവഹര്‍ നഗര്‍ ഹൗസിങ് കോളനിയില്‍ പരേതനായ ജോര്‍ജ് സാമുവേല്‍-അന്നമ്മ ജോര്‍ജ് ദമ്പതികളുടെ മകനാണ് ജേക്കബ് ജോര്‍ജ്. ഭാര്യ: ഷീബ സൂസന് ചാക്കോ. മക്കള്‍: സാറാ സൂസന് ജേക്കബ്, സ്റ്റീവന്‍ ജേക്കബ് ജോര്‍ജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.