Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമകന്‍റെ നികാഹിന്‍റെ...

മകന്‍റെ നികാഹിന്‍റെ തലേദിവസം പ്രവാസി മരിച്ചു

text_fields
bookmark_border
മകന്‍റെ നികാഹിന്‍റെ തലേദിവസം പ്രവാസി മരിച്ചു
cancel

ഫുജൈറ: മകന്‍റെ നികാഹിന്‍റെ തലേന്ന്​ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. വെട്ടിച്ചിറ പരേതനായ കുഞ്ഞിമരക്കാറിന്‍റെ മകൻ അരീക്കാടൻ അബ്ദുറസാഖ് (52) ആണ് മരിച്ചത്​. മകൻ ഹാരിസിന്‍റെ നികാഹ് തിങ്കളാഴ്ച്ച നടക്കാനിരുന്നതാണ്. ഇതിന്‍റെ ഒരുക്കങ്ങൾക്കിടെയാണ് അപ്രതീക്ഷിത മരണം. ഫുജൈറയിൽ 35 വർഷമായി പ്രവാസിയായിരുന്ന അബ്​ദുറസാഖ്​ മകന്‍റെ നിക്കാഹിൽ പ​ങ്കെടുക്കാനാണ്​ രണ്ടാഴ്ച്ച മുമ്പ് കുടുംബ സമേതം നാട്ടിലേക്ക്​ പോയത്​. പുതുതായി നിർമാണം പൂർത്തിയാക്കിയ വീട്ടിൽ കുടുബം താമസമാക്കുകയും ചെയ്തിരുന്നു. ഫുജൈറയിൽ യൂസ്​ഡ്​ കാർ ഷോറൂം നടത്തിവരികയായിരുന്ന അബ്​ദുറസാഖ്​ പ്രവാസി മലയാളികൾക്കിടയിൽ ഏറെ സുപരിചിതനാണ്​.

മാതാവ്: ഇയ്യാത്തുട്ടി ഹജ്ജുമ്മ. ഭാര്യ: സൗഫീല. മറ്റു മക്കൾ: ഫർസിൻ, ഫാത്തിമ ഫിദ. സഹോദരങ്ങൾ: അബ്ദുന്നാസർ, മൈമൂന ഹജ്ജുമ്മ, ഉമൈബ, മുനീറ. ഖബറടക്കം തിങ്കളാഴ്ച്ച രാവിലെ എട്ടിന്​ വെട്ടിച്ചിറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ExpatriateMalappuram
News Summary - Expatriate Passes Away a Day Prior to His Son's Wedding
Next Story