പ്രവാസി ചികിത്സ; എംബസി ക്ഷേമനിധി ഫണ്ട് അനുവദിക്കാന്‍ നടപടി വേണം -പ്രവാസി നിയമ സെമിനാര്‍
text_fieldsറാസല്‍ഖൈമ: പ്രവാസജീവിതം നയിക്കുന്ന ഇന്ത്യക്കാരുടെ ചികിത്സക്ക് എംബസി ക്ഷേമനിധി ഫണ്ടില്‍നിന്ന് പണം ലഭിക്കാന്‍ നടപടിയുണ്ടാകണമെന്ന് റാസല്‍ഖൈമയില്‍ നടന്ന ‘പ്രവാസി നിയമ സെമിനാറി’ല്‍ ആവശ്യമുയര്‍ന്നു. റാക് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു സെമിനാര്‍. പാസ്പോര്‍ട്ട് സേവനത്തിലൂടെയും മറ്റും ഓരോ ഇന്ത്യന്‍ പ്രവാസിയില്‍ നിന്നും സ്വരൂപിക്കുന്ന പണമാണ് ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട്. പതിറ്റാണ്ടുകളായി സ്വരൂപിക്കുന്ന പണം ഏത് ഇനത്തിലാണ് ചെലവഴിക്കുന്നതെന്നറിയാന് പ്രവാസികള്‍ക്ക് അവകാശമുണ്ട്. രോഗ നിര്‍ണയത്തിനും തുടര്‍ ചികിത്സക്കും പണം ഇല്ലാത്തതിന്റെ പേരില്‍ മാനസിക സംഘര്‍ഷമനുഭവിക്കുന്ന നിരവധി പേര് ഗള്‍ഫ് നാടുകളിലുണ്ട്. ശരിയായ ചികിത്സ ലഭിക്കാത്തതിനാല്‍ രോഗത്താല്‍ വലയുകയും ദുരന്തത്തില്‍ കലാശിക്കുകയും ചെയ്യുന്ന സംഭവങ്ങളും നിരവധിയാണ്.
ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് പ്രവാസ ജീവിതം നയിക്കുന്നവരുടെ ചികിത്സ ആവശ്യങ്ങള്‍ക്ക് പണം ലഭിക്കുന്നതിന് പ്രവാസി കൂട്ടായ്മകളുടെ സംയുക്ത പ്രവര്‍ത്തനമാണ് പോംവഴിയെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. കേരള സമാജം ഹാളില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി അഭിഭാഷകനും പ്രവാസി ഇന്ത്യന്‍ ലീഗല്‍ സര്‍വിസ് സൊസൈറ്റി ചെയര്‍മാനുമായ ഷാനവാസ് കാട്ടകത്ത് മുഖ്യ പ്രഭാഷണം നടത്തി. റാക് ഇന്ത്യന്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് കെ. അസൈനാര്‍ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് നാസര്‍ അല്‍ദാന അധ്യക്ഷത വഹിച്ചു. അഡ്വ. ഷാനവാസ് രചിച്ച ‘പ്രവാസി ഗൈഡ്’ സി.പി. മാത്യു പരിചയപ്പെടുത്തി. സുനില്‍, റിയാസ് കാട്ടില്‍, നസീര്‍ ആലം, സബ്ന നസീര്‍ എന്നിവര്‍ സംസാരിച്ചു. സജി വരിയങ്ങാട് സ്വാഗതവും ഷാനവാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.