പ്രവാസിവോട്ട്: പ്രതീക്ഷയോടെ പ്രവാസികൾ
text_fieldsദുബൈ: കേരളമടക്കം അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് വോട്ടിങ് സംവിധാനം ഒരുക്കാനുള്ള സാധ്യതകൾ തെളിയുേമ്പാൾ പ്രവാസലോകം സന്തോഷത്തിലാണ്. വർഷങ്ങൾ നീണ്ട പ്രവാസികളുടെ ആവശ്യത്തിനാണ് തെരഞ്ഞെടുപ്പ് കമീഷൻ പച്ചക്കൊടി കാട്ടിയത്. ഇനി കേന്ദ്രത്തിെൻറ കൈയിലാണെങ്കിലും അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണവർ.
നാട്ടിൽ തെരഞ്ഞെടുപ്പ് മേളങ്ങൾ നടക്കുേമ്പാൾ പിരിവ് നൽകാനും കൈയടിക്കാനും മാത്രം വിധിക്കപ്പെട്ടവരാണ് പ്രവാസികൾ. എളുപ്പത്തിൽ അവധി ലഭിക്കുന്ന ജോലിക്കാരും ബിസിനസുകാരും നാട്ടിലെത്തി വോട്ട് ചെയ്യുമെങ്കിലും ഭൂരിപക്ഷം പ്രവാസികളും ഇതിന് നാട്ടിലെത്താറില്ല. തെരഞ്ഞെടുപ്പടുക്കുേമ്പാൾ പാർട്ടികൾ ടിക്കറ്റെടുത്ത് ഇവരെ നാട്ടിലെത്തിക്കുന്ന പതിവുമുണ്ട്.
എന്നാൽ, ഇക്കുറി കോവിഡും ക്വാറൻറീനും ചേർന്ന് പ്രവാസികളുടെ മിന്നൽ സന്ദർശനം ഇല്ലാതാക്കി.
ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമീഷനിൽനിന്ന് ആശാവഹമായ നീക്കം. ഒരുവർഷം അപ്പുറം വരുന്ന തെരഞ്ഞെടുപ്പിൽ ഇതിെൻറ പ്രതിഫലനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
വർഷങ്ങളായി പ്രവാസികൾ ഈ ആവശ്യമുന്നയിക്കുന്നുണ്ട്. ആറു വർഷം മുമ്പ് ഡോ. ഷംഷീർ വയലിൽ കോടതിയിൽ ഹരജി നൽകിയതോടെയാണ് ഇതിനുള്ള നിയമപോരാട്ടം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.