Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതെരഞ്ഞെടുപ്പ്​...

തെരഞ്ഞെടുപ്പ്​ ചൂടി​ലേക്ക്​ പ്രവാസ ലോകവും

text_fields
bookmark_border
തെരഞ്ഞെടുപ്പ്​ ചൂടി​ലേക്ക്​ പ്രവാസ ലോകവും
cancel

ദുബൈ: നാട്ടിൽ തെരഞ്ഞെടുപ്പിന്​ കാഹളം മുഴങ്ങു​േമ്പാൾ തന്നെ പ്രവാസ ലോകത്തും നെഞ്ചിടിപ്പുയരും. തദ്ദേശമായാലും ലോക്സഭയായാലും നിയമസഭയായാലും പ്രവാസ ലോകത്ത്​ അതി​െൻറ ചലനങ്ങളുണ്ടാവും. തെ​രഞ്ഞെടുപ്പ്​ മുന്നിൽ കണ്ട്​ അവധി എടുക്കുന്നവർക്കും കുറവൊന്നുമില്ല.

എന്നാൽ, ഇക്കുറി കാര്യങ്ങൾ അത്ര എളുപ്പമല്ല. നാട്ടിലെ ക്വാറൻറീനും തിരിച്ചെത്തിയാലുള്ള അനിശ്ചിതാവസ്ഥയുമെല്ലാം പലരെയും ഒരുപരിധിവരെ പിന്നോട്ടുവലിച്ചിട്ടുണ്ട്​. എങ്കിലും, പ്രവാസി മുറികളിൽ ചർച്ചയും പ്ലാനിങ്ങുമെല്ലാം കൊഴുക്കുന്നുമുണ്ട്​.പ്രവാസികൾക്ക്​ വളരെയേറെ മാനസിക അടുപ്പമുള്ള തെരഞ്ഞെടുപ്പാണ്​ തദ്ദേശ തെരഞ്ഞെടുപ്പ്​.

അടുത്തറിയുന്നവരും പഴയ പ്രവാസികളും മത്സരിക്കുന്നതിനാൽ നാട്ടിലെ ഓരോ നീക്കവും അപ്പോൾ തന്നെ വാട്​സ്​ആപ്​ ഗ്രൂപ്പുകളിൽനിന്ന്​ അവർ ഒപ്പിയെടുക്കുന്നു. സോഷ്യൽ മീഡിയ ചർച്ചകളിൽ​ സജീവമായി ഇടപെടുകയും ചെയ്യുന്നു. കോവിഡ്​ കാലത്ത്​ ജോലി നഷ്​ടമായി നാട്ടിലെത്തിയ പ്രവാസികളും മത്സരത്തിനിറങ്ങുന്നുണ്ട്​. ഇവർക്കെല്ലാം സമൂഹ മാധ്യമത്തിലൂടെ പിന്തുണയർപ്പിക്കുകയാണ്​ ഇത്തവണ പ്രവാസലോകം.

വോട്ടർ വിമാനങ്ങൾ പറക്കുമോ?

സാധാരണ ഓരോ തെരഞ്ഞെടുപ്പിനും ഗൾഫ്​ നാടുകളിൽനിന്ന്​ 'പ്രത്യേക' വിമാനങ്ങൾ പറക്കാറുണ്ട്​. നാട്ടിലെത്തുക, വോട്ട്​ ചെയ്യുക, അടുത്ത ദിവസം തിരിച്ചുവരുക... ഇതായിരുന്നു ഈ വിമാനങ്ങളുടെ പ്രത്യേകത. ഒരു വിമാനം നിറയെ വോട്ടർമാരുമായി പറന്ന ചരിത്രങ്ങൾ പോലും ഗൾഫ്​ നാടുകളിലുണ്ട്​. നാട്ടിലെ രാഷ്​ട്രീയ പാർട്ടികളുടെ പ്രവാസി സംഘടനകളാണ്​ ഈ വോട്ടർമാരുടെ യാത്ര സ്​പോൺസർ ചെയ്​തിരുന്നത്​. നാട്ടിൽ പോകാൻ കാത്തുനിന്നവർക്ക്​ പാർട്ടിക്കാരുടെ വക യാത്രക്ക്​ അവസരം ലഭിച്ചിരുന്നതും ഇതുവഴിയായിരുന്നു. എന്നാൽ, ഇക്കുറി ഈ വോട്ടർ വിമാനങ്ങൾ ഉണ്ടാവില്ല. നാട്ടിലെ ക്വാറൻറീനാണ്​ പ്രധാന വില്ലൻ. കേരളത്തിൽ ഏഴുദിവസം ഹോം ക്വാറൻറീൻ നിർബന്ധമാണ്​.

ഇതിനുശേഷം പരിശോധിച്ച്​ കോവിഡ്​ നെഗറ്റിവ്​ ഫലം വന്നാൽ മാത്രമേ പുറത്തിറങ്ങാനും വോട്ട്​ ചെയ്യാനും കഴിയൂ. പരിശോധനയും ഫലം കാത്തിരിപ്പുമെല്ലാമായി 10​ ദിവസം വീടിനുള്ളിൽ ഇരിക്കേണ്ട അവസ്ഥയാണ്​ നിലവിലുള്ളത്​. ഇതാണ്​ പ്രവാസികളെ പിന്നോട്ടുവലിക്കുന്നത്​. തെരഞ്ഞെടുപ്പടുക്കു​േമ്പാൾ കേരള സർക്കാർ ക്വാറൻറീൻ ഒഴിവാക്കുമെന്ന പ്രതീക്ഷയിലാണവർ. തിരിച്ച്​ ഗൾഫിലെത്ത​ു​േമ്പാൾ ജോലി ഉണ്ടാവുമോ എന്ന ആശങ്കയും പല പ്രവാസികൾക്കുമുണ്ട്​. അബൂദബിയിലും ദുബൈയിലും മടങ്ങിയെത്തുന്നവർക്ക്​ ഐ.സി.എ, ജി.ഡി.ആർ.എഫ്​.എ അനുമതി ആവശ്യമാണ്​. ചില സമയങ്ങളിൽ അനുമതി കിട്ടാൻ വൈകുന്നതും പ്രവാസികളെ 'മിന്നൽ' യാത്രയിൽനിന്ന്​ പിന്തിരിപ്പിക്കുന്നു.

വോട്ടുപിടിത്തം സജീവം

നാട്ടിലെ രാഷ്​ട്രീയ പാർട്ടികളുടെ പ്രവാസി സംഘടനകൾ വോട്ടുറപ്പിക്കാനുള്ള ശ്രമം സജീവമായി നടത്തുന്നുണ്ട്​. നാട്ടിൽ​ പോകാൻ സാധ്യതയുള്ളവരെ നേരിൽ കണ്ടും നാട്ടിലെത്തിയവരെ ഫോണിൽ വിളിച്ചുമാണ്​ വോട്ടുപിടിത്തം.

യു.ഡി.എഫ്​ സംഘടനകളായ കെ.എം.സി.സി, ഇൻകാസ്​, ഇടതുപക്ഷ സംഘടനയായ ഒാർമ എന്നിവരാണ്​ മുന്നിൽ. പലരും ഇവിടെ ഓൺലൈൻ കൺവെൻഷനുകൾ ചേരുന്നുണ്ട്​. നാട്ടിലെ പാർട്ടികൾക്ക്​ ട്രോളുണ്ടാക്കി കൊടുക്കുന്നതിലും പ്രവാസികൾ സജീവമാണ്​.സ്വർണക്കടത്ത്​ കേസും പാലാരിവട്ടം പാലവുമെല്ലാം ഇപ്പോൾ പ്രവാസികൾകൂടി ഏറ്റെടുത്തിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electionExpatriate
Next Story