പ്രവാസികൾ ഇന്തോ-അറബ് ബന്ധത്തിെൻറ അംബാസഡർമാർ –ഡോ. അമൻപുരി
text_fieldsദുബൈ: പ്രവാസികൾ ഇന്തോ-അറബ് ബന്ധത്തിെൻറ ആഴവും പരപ്പും സാധ്യമാക്കിയ അംബാസഡർമാരാണെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരി.
സർക്കാറുകൾ നിയമിക്കുന്ന നയതന്ത്രപ്രതിനിധികൾ താൽക്കാലിക ചുമതല നിർവഹിക്കുന്നവർ മാത്രമാണ്. എന്നാൽ, ഗൾഫിൽ ജീവിതമാർഗം തേടിവന്ന പ്രവാസികളെ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിനും നയതന്ത്രബന്ധങ്ങൾക്കും ആക്കംകൂട്ടുന്ന സ്ഥിരംഅംബാസഡർമാരായി കണക്കാക്കാൻ സാധിക്കും.
കെ.എം.സി.സി ചെയ്യുന്ന സേവന പ്രവർത്തനങ്ങളും വിവിധമേഖലകളിലുള്ള ഇടപെടലുകളും ഇതിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ കെ.എം.സി.സി 15 വർഷത്തിലേറെയായി നടപ്പാക്കിവരുന്ന സോഷ്യൽ വെൽഫെയർ സ്കീമിെൻറ മൊബൈൽ ആപ് ലോഞ്ചിങ് കോൺസുൽ ജനറൽ നിർവഹിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയിൽ കോൺസൽ ജനറലിന് പ്രത്യേക സ്വീകരണവും നൽകി. ദുബൈ കെ.എം.സി.സിയുടെ ഉപഹാരം ഡോ. പി.എ. ഇബ്രാഹിംഹാജി ഡോ. അമൻപുരിക്ക് സമ്മാനിച്ചു.
യു.എ.ഇ കെ.എം.സി.സി അഡ്വസറി ബോർഡ് ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹ്യിദ്ദീൻ ഉദ്ഘാടനം ചെയ്ത യോഗത്തില്‍, ആക്ടിങ് പ്രസിഡൻറ് ഹനീഫ് ചെർക്കള അധ്യക്ഷതവഹിച്ചു.
ആക്ടിങ് ജനറൽ സെക്രട്ടറി ഇസ്മയിൽ അരൂക്കുറ്റി സ്വാഗതം പറഞ്ഞു.ഓർഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി ആമുഖ പ്രസംഗം നടത്തി. സി. കെ അബ്ദുൽമജീദ്, യു.എ.ഇ കെ.എം.സി.സി പ്രസിഡൻറ് ഡോ. പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഒ. മൊയ്തു നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.