Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

തി​രു​വോ​ണ​പ്പ​കി​ട്ടി​ല്‍ പ്ര​വാ​സി​ക​ള്‍; എ​ങ്ങു​മാ​ഘോ​ഷം

text_fields
bookmark_border
Expatriates
cancel
camera_alt

പൂവിളികളുമായി പ്രവാസലോകവും ഓണാഘോഷത്തിന്റെ നിറവിലാണ്.

ദുബൈ ക്രീക്കിൽനിന്നുള്ള മനോഹരകാഴ്ച -മുഈനുദ്ദീൻ റിയാലു

അ​ബൂ​ദ​ബി: വാ​രാ​ന്ത്യ അ​വ​ധി​യി​ല്‍ വ​ന്നെ​ത്തി​യ തി​രു​വോ​ണ​നാ​ള്‍ ആ​ഘോ​ഷ​മാ​ക്കു​ക​യാ​ണ് പ്ര​വാ​സി​ക​ള്‍. ശ​നി​യാ​ഴ്ച ജോ​ലി​യു​ള്ള​വ​രും ഇ​ല്ലാ​ത്ത​വ​രും ത​ങ്ങ​ളു​ടെ ഒ​ഴി​വ് സ​മ​യ​ത്തി​ന് അ​നു​സ​രി​ച്ചു​ള്ള ഉ​ത്രാ​ട​പ്പാ​ച്ചി​ലു​ക​ള്‍ ന​ട​ത്തി​യാ​ണ് ഇ​ന്ന​ത്തെ തി​രു​വോ​ണ​ത്തെ വ​ര​വേ​റ്റ​ത്. മി​ക്ക എ​മി​റേ​റ്റു​ക​ളി​ലും പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ​യും മ​റ്റു പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ദി​വ​സം മു​ഴു​വ​ന്‍ നീ​ളു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ല്‍ പ്ര​ധാ​നം തി​രു​വോ​ണ സ​ദ്യ​ത​ന്നെ.

മ​ല​യാ​ളി​ക​ളു​ടെ ഓ​ണാ​ഘോ​ഷം മു​ന്നി​ല്‍ക്ക​ണ്ട് ദി​വ​സ​ങ്ങ​ള്‍ക്കു മു​മ്പു​ത​ന്നെ റ​സ്റ്റാ​റ​ന്‍റു​ക​ളും കാ​റ്റ​റി​ങ് ക​മ്പ​നി​ക​ളു​മെ​ല്ലാം വി​വി​ധ പേ​രു​ക​ളി​ല്‍ ഓ​ണ​സ​ദ്യ​ക​ളും വ്യ​ത്യ​സ്ത​മാ​യ വി​ഭ​വ​ങ്ങ​ളു​മാ​യി ത​യാ​റാ​ണ്. സൗ​ഹൃ​ദ വ​ല​യ​ങ്ങ​ളി​ല്‍ കു​ടും​ബ​ങ്ങ​ളി​ല്‍ത​ന്നെ ഓ​രോ വി​ഭ​വ​ങ്ങ​ള്‍ ത​യാ​റാ​ക്കി ഒ​രു​മി​ച്ചൊ​രി​ട​ത്ത് കൂ​ടി ആ​ഘോ​ഷി​ക്കു​ന്ന​തും പ്ര​വാ​സി​ക​ളു​ടെ പ്ര​ത്യേ​ക ഓ​ണാ​ഘോ​ഷ​മാ​ണ്.

ബാ​ച്ച്‌​ലേ​ഴ്‌​സ് റൂ​മു​ക​ളി​ലെ ആ​ഘോ​ഷ​ങ്ങ​ള്‍ മ​റ്റൊ​രു ‘ലെ​വ​ലും’ വേ​റൊ​രു വൈ​ബു​മാ​ണ്. മാ​വേ​ലി മ​ന്ന​ന്‍മാ​ര്‍ക്കും ഇ​ന്ന് തി​ര​ക്കോ​ട് തി​ര​ക്കാ​ണ്. മാ​വേ​ലി​യാ​യി എ​ല്ലാ കൊ​ല്ല​വും വേ​ഷം കെ​ട്ടു​ന്ന​വ​ര്‍ കൃ​ത്യ​മാ​യി ത​യാ​റാ​യി വ​ന്നി​ട്ടു​ണ്ടാ​വും. ഓ​രോ വ​ര്‍ഷം ക​ഴി​യു​ന്തോ​റും മാ​വേ​ലി​മാ​രു​ടെ ഡി​മാ​ൻ​ഡ്​ കൂ​ടി​വ​രു​ന്നു​മു​ണ്ട്. റ​സ്റ്റാ​റ​ന്‍റു​ക​ളും സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ളു​മെ​ല്ലാം മാ​വേ​ലി​മാ​രെ നി​ര്‍ത്തി​യാ​ണ് ക​സ്റ്റ​മേ​ഴ്‌​സി​നെ വ​ര​വേ​ല്‍ക്കു​ന്ന​ത്.

ഒ​പ്പം ചെ​റു​തും വ​ലു​തു​മാ​യ ഓ​ണാ​ഘോ​ഷ​ത്തി​നും മാ​വേ​ലി​ത​ന്നെ പ്ര​ധാ​ന ആ​ക​ര്‍ഷ​ണ​ങ്ങ​ളി​ലൊ​ന്ന്. തി​രു​വോ​ണ​ത്തോ​ടെ അ​വ​സാ​നി​ക്കു​ന്ന​ത​ല്ല പ്ര​വാ​സി​ക​ളു​ടെ ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍. ഇ​ക്കു​റി ന​ബി​ദി​നാ​ഘോ​ഷ​ങ്ങ​ളും ഓ​ണാ​ഘോ​ഷ​ങ്ങ​ളും ഒ​രു​മി​ച്ചു​വ​രു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. കൂ​ടാ​തെ ന​വ​രാ​ത്രി, ദീ​പാ​വ​ലി, ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ര്‍, വി​ഷു ഒ​ക്കെ​യും ഓ​ണ​ത്തി​ന്‍റെ മേ​മ്പൊ​ടി ചേ​ര്‍ത്താ​ണ് പ്ര​വാ​സ ലോ​കം ആ​ഘോ​ഷി​ക്കാ​റ്.

ത​ണു​പ്പു​കാ​ല​വും ക​ട​ന്ന് വേ​ന​ല്‍ തു​ട​ങ്ങും വ​രെ തു​ട​രു​ന്ന ആ​ഘോ​ഷ​ങ്ങ​ള്‍. നാ​ട്ടി​ലെ എ​ല്ലാ പ​ച്ച​ക്ക​റി​ക​ളും കൈ​ത്ത​റി വ​സ്ത്ര​ങ്ങ​ളും പൂ​ക്ക​ളു​മെ​ല്ലാം എ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും വി​ല​ക്ക​യ​റ്റ​വും പ​റ​യാ​തെ വ​യ്യ. സ​ദ്യ​ക​ള്‍ ത​യാ​റാ​ക്കാ​ന്‍ പ്ര​മു​ഖ​രാ​യ പാ​ച​ക വി​ദ​ഗ്ധ​രൊ​ക്കെ നാ​ട്ടി​ലേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ഇ​പ്പോ​ള്‍ ഗ​ള്‍ഫി​ലെ പ​ല രാ​ജ്യ​ങ്ങ​ളി​ലു​മാ​ണ്. പ്ര​വാ​സി സം​ഘ​ട​ന​ക​ള്‍ നേ​ര​ത്തേ ബു​ക്ക് ചെ​യ്യു​ന്ന​തി​നാ​ല്‍ പ​ല​ര്‍ക്കും യു.​കെ​യി​ലും അ​മേ​രി​ക്ക​യി​ലും വ​രെ നേ​ര​ത്തേ​ത​ന്നെ എ​ത്തേ​ണ്ടി​വ​രു​ന്നു. നാ​ട്ടി​ലെ ക​ലാ​കാ​ര​ന്മാ​ര്‍ക്കും പ്ര​വാ​സി ഓ​ണം വ​ലി​യൊ​രു ആ​ശ്വാ​സ​മാ​ണ്. സി​നി​മ പ്ര​വ​ര്‍ത്ത​ക​രും വി​വി​ധ ക​ലാ​കാ​ര​ന്‍മാ​രു​മെ​ല്ലാം പ്ര​വാ​സി​ക​ളു​ടെ ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​ണ്.

അ​ബൂ​ദ​ബി ഇ​ന്ത്യ സോ​ഷ്യ​ല്‍ സെ​ന്റ​റി​ല്‍ തി​രു​വോ​ണ നാ​ളി​ല്‍ ര​ണ്ട് പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ ആ​ഘോ​ഷ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റു​ക. പ​യ്യ​ന്നൂ​ര്‍ സൗ​ഹൃ​ദ​വേ​ദി​യു​ടെ പൊ​ന്നോ​ണം ഐ.​എ​സ്.​സി മി​നി​ഹാ​ളി​ലാ​ണ് ഇ​ന്നു ന​ട​ക്കു​ക. സേ​വ​നം എ​സ്.​എ​ന്‍.​ഡി.​പി​യു​ടെ ഓ​ണ​പ്പ​രി​പാ​ടി​ക​ളും ഇ​ന്ന് ഐ.​എ​സ്.​എ​സി​യി​ല്‍ ന​ട​ക്കു​ന്നു​ണ്ട്. യു.​എ.​ഇ പെ​രു​മ്പാ​വൂ​ര്‍ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണം, പൊ​ന്നോ​ണം പ​രി​പാ​ടി​ക​ള്‍ സെ​പ്റ്റം​ബ​ര്‍ 22ന് ​അ​ജ്മാ​ന്‍ ജ​ര്‍ഫ് 2 ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​ലാ​ണ് അ​ര​ങ്ങേ​റു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ExpatriatesU.A.E NewsOnam 2024
News Summary - Expatriates celebrated onam
Next Story