ഹൈദരലി തങ്ങളെ അനുസ്മരിച്ച് പ്രവാസലോകം
text_fieldsദുബൈ: പാണക്കാട് ഹൈദരലി തങ്ങളെ അനുസ്മരിച്ച് പ്രവാസലോകം. രണ്ട് ദിവസങ്ങളിലായി യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ സംഘടനകളുടെ നേതൃത്വത്തിൽ അനുസ്മരണ യോഗങ്ങൾ സംഘടിപ്പിച്ചു. ദുബൈ കെ.എം.സി.സി ദുബൈ വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ ഒരുക്കിയ മയ്യിത്ത് നമസ്‌കാരത്തിലും അനുശോചന യോഗത്തിലും നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു. ജാതി, മത, രാഷ്ട്രീയചിന്തകള്‍ക്കതീതമായി മനുഷ്യരെ സ്‌നേഹിക്കുകയും കാരുണ്യസ്പര്‍ശം പകരുകയും ചെയ്ത ജീവിതമാതൃകയാണ് ഹൈദരലി ശിഹാബ് തങ്ങളുടേതെന്ന് അനുസ്മരിച്ചു. മുസ്‌ലിം ലീഗ്, കെ.എം.സി.സി നേതാക്കള്‍ക്ക് പുറമെ, വിവിധ സംഘടന പ്രതിനിധികളും വ്യവസായ-വാണിജ്യ പ്രമുഖരും പ്രാര്‍ഥന സദസ്സിലും അനുശോചന യോഗത്തിലും സംബന്ധിച്ചു. കായക്കൊടി ഇബ്രാഹീം മുസ്‌ലിയാര്‍ മയ്യിത്ത് നമസ്‌കാരത്തിനും പ്രാ൪ഥനക്കും നേതൃത്വം നല്‍കി.
ആക്ടിങ് പ്രസിഡന്‍റ് മുസ്തഫ വേങ്ങര അധ്യക്ഷത വഹിച്ചു. സീനിയർ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍ സ്വാഗതം പറഞ്ഞു. ഓർഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡോ. സി.പി. ബാവ ഹാജി (വൈസ് പ്രസിഡന്‍റ്-മുസ്‍ലിം ലീഗ് കേരള), അഡ്വ. എം. റഹ്മത്തുല്ല (എസ്.ടി.യു അഖിലേന്ത്യ പ്രസിഡന്‍റ്), അബ്ദുസ്സലാം ബാഖവി (ദുബൈ സുന്നി സെന്‍റർ), ഡോ. സലാം സഖാഫി (ദുബൈ മർകസ്), ടി.ഇ. അബ്ദുല്ല, എ. അബ്ദുറഹ്മാന്‍ (മുസ്ലിം ലീഗ്), ഹുസൈനാര്‍ ഹാജി എടച്ചാക്കൈ (ദുബൈ കെ.എം.സി.സി), അഡ്വ. ടി.കെ. ഹാഷിഖ് (ഇൻകാസ്), കെ. സജീവന്‍ (ഓ൪മ), എം.സി.എ. നാസര്‍ (മീഡിയവൺ), അബ്ദുല്‍ വാഹിദ് മയ്യേരി (ഐയിം), ജലീല്‍ പട്ടാമ്പി (ചന്ദ്രിക), അഡ്വ. അസ്‌ലം (പീസ് ലവേസ് ഫോറം), വി. നാസര്‍ മാസ്റ്റര്‍ (പാനൂർ മുനിസിപ്പാലിറ്റി), പി.എ. അബൂബക്ക൪ ഹാജി, പി.എ. സൽമാൻ ഇബ്രാഹീം, അബ്ദുല്‍ അസീസ്, നദീര്‍ കാപ്പാട്, താഹിര്‍ പുറപ്പാട്, ബഷീര്‍ വെള്ളിക്കോത്ത്, നാസര്‍ ഊരകം, പുന്നക്കന്‍ മുഹമ്മദലി (ചിരന്തന), കെ.എം.സി.സി നേതാക്കളായ പി.കെ. ഇസ്മായില്‍, റഈസ് തലശ്ശേരി, എന്‍.കെ. ഇബ്രാഹീം, ഹനീഫ് ചെര്‍ക്കള, ഒ. മൊയ്തു, ഹസന്‍ ചാലില്‍, അഡ്വ. ഇബ്രാഹീം ഖലീല്‍, അശ്‌റഫ് കൊടുങ്ങല്ലൂര്‍, മജീദ് മടക്കിമല, ഇസ്മായില്‍ ഏറാമല, ടി.പി. അബ്ബാസ് ഹാജി, പി.വി. നാസര്‍, മൊയ്തു മക്കിയാട്, മുജീബ്, അഷ്‌റഫ് കിള്ളിമംഗലം, ഷഹീര്‍, അഫ്‌സല്‍ മെട്ടമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദ് പട്ടാമ്പി നന്ദി പറഞ്ഞു.
ഉമ്മുല്‍ഖുവൈന്‍: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ അനുശോചിച്ചു. കെ.എം.സി.സി സ്റ്റേറ്റ് ആക്ടിങ് പ്രസിഡന്‍റ് റാഷിദ് പൊന്നാണ്ടി അധ്യക്ഷത വഹിച്ചു. അഷ്കർ അലി തിരുവത്ര സ്വാഗതം പറഞ്ഞു. അസോസിയേഷൻ പ്രസിഡന്‍റ് സജാദ് നാട്ടിക, ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ റഫീഖ്, മഹമൂദ് ഹാജി (ഐ.സി.എഫ്), ഫൈസൽ ബുഖാരി, സലീം മാഷ്, വിദ്യാധരൻ (ഇൻകാസ്), പ്രസൂദൻ (മാസ്), അഡ്വ. ഫരീദ്, നാദിർഷ, റഫീഖ് മൂന്നാർ, നവാസ് ഹമീദ് കുട്ടി എന്നിവർ സംസാരിച്ചു. നാസർ ഉസ്താദ് പ്രാർഥനക്ക് നേതൃത്വം നൽകി. ട്രഷറർ റഷീദ് വെളിയങ്കോട് നന്ദി പറഞ്ഞു.
അബൂദബി: ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വേണ്ടി പ്രാർഥന നടത്താന്‍ അബൂദബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററിലേക്ക് ഇന്നലെയും പ്രവാസികള്‍ ഒഴുകിയെത്തി. പ്രധാന ഹാളും ബാല്‍ക്കണിയും ക്ലാസ് റൂമും നിറഞ്ഞു. സിംസാറുല്‍ ഹഖ് ഹുദവി പ്രാർഥനക്ക് നേതൃത്വം നല്‍കി. അനുശോചന യോഗത്തില്‍ ഇസ്‍ലാമിക് സെന്‍റര്‍ വൈസ് പ്രസിഡന്‍റ് എം.പി.എം. റഷീദ് അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് പി. ബാവ ഹാജി, ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുൽ സലാം, അബ്ദുറഹ്‌മാന്‍ ഒളവട്ടൂര്‍ (സുന്നി സെന്‍റര്‍), യോഗേഷ് പ്രഭു (ഇന്ത്യ സോഷ്യല്‍ സെന്‍റര്‍), കൃഷ്ണകുമാര്‍ (കേരള സോഷ്യല്‍ സെന്‍റര്‍), സലീം ചിറക്കല്‍ (മലയാളിസമാജം), റിയാസ് (ഐ.സി.സി), റഹൂഫ് അഹ്‌സനി, മൊയ്തു എടയൂര്‍, കരപ്പാത്ത് ഉസ്മാന്‍, അസീസ് കാളിയാടന്‍, ജോജോ അമ്പോക്കന്‍, റസാഖ് ഒരുമനയൂര്‍, ബി.സി. അബൂബക്കര്‍, പി.കെ. അഹ്‌മദ് ബല്ലാകടപ്പുറം, ഷുക്കൂറലി കല്ലുങ്ങല്‍, സി. സമീര്‍ എന്നിവർ സംസാരിച്ചു.
മുസഫ: മുസഫ കെ.എം.സി.സിയും മുസഫ സുന്നി സെന്‍ററും സംയുക്തമായി ഹൈദരലി തങ്ങള്‍ക്ക് വേണ്ടി മയ്യിത്ത് നമസ്‌കാരവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു. മുസഫ മലയാളി സമാജത്തില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിനും ദിക്‌റിനും സുന്നി സെന്‍റര്‍ സെക്രട്ടറിമാരായ സയ്യിദ് റഫീഖ് ഹുദവി, അസീസ് മൗലവി എന്നിവര്‍ നേതൃത്വം നല്‍കി. മുസഫ സുന്നി സെന്‍റര്‍ പ്രസിഡന്‍റ് ലത്തീഫ് ഹുദവി ദുആക്ക് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.