‘ഇന്ത്യയുടെ വീണ്ടെടുപ്പിന് പ്രവാസികളും സുസജ്ജരാകണം’
text_fields‘ഇന്ത്യയുടെ വീണ്ടെടുപ്പിന് പ്രവാസികളും സുസജ്ജരാകണം’
ദുബൈ: മതേതര ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പിന് നാടിനൊപ്പം പ്രവാസി സമൂഹവും സുസജ്ജരായിരിക്കണമെന്നും മതങ്ങളുടെ ഇടയിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ അധികാരത്തിൽനിന്ന് താഴെ ഇറക്കാൻ ജാഗരൂകരാകണമെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയും എം.എൽ.എയുമായ അഡ്വ. എൻ. ഷംസുദ്ദീൻ പ്രസ്താവിച്ചു.
ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച വിഷൻ വിസ്ത എംപവറിങ് വിട്ടാലിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടിയുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ക്യാമ്പിന് ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത മണ്ഡലം മുനിസിപ്പൽ പഞ്ചായത്ത് ഭാരവാഹികളും പ്രവർത്തകരും ഉൾപ്പെടെ 200 പേരാണ് ക്യാമ്പിൽ പങ്കെടുത്തത്. രണ്ടു സെഷനുകളിലായി നടന്ന ചടങ്ങിൽ മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം അൻസാരി തില്ലങ്കേരിയും ട്രെയ്നറും മോട്ടിവേഷൻ സ്പീക്കറുമായ അഡ്വ. ഇബ്രാഹിം പള്ളങ്കോടും വിഷയമവതരിപ്പിച്ചു.
മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് മുഖ്യാതിഥിയായി. യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ യഹിയ തളങ്കര, എം.സി ഹുസൈനാർ ഹാജി, ഹനീഫ് ചെർക്കള, അഡ്വ. ഇബ്രാഹിം ഖലീൽ, അഷ്റഫ് കർള, ഡി.സി.സി ജനറൽ സെക്രട്ടറി ജെ.എസ്. സോമശേഖര, വനിത ലീഗ് ജില്ല സെക്രട്ടറി ആയിഷ, ഗഫൂർ എരിയാൽ, സെഡ്.എ. കയ്യാർ ജംഷാദ് പാലക്കാട്, സഹദുല്ല, ആയിഷ സഹദുല്ല എന്നിവർ സംബന്ധിച്ചു. ജില്ല ട്രഷറർ ഹനീഫ് ടി.ആർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.