പൊതുമാപ്പ് പ്രവാസികൾ പ്രയോജനപ്പെടുത്തണം -കോൺസുൽ ബിജേന്ദ്ര സിങ്
text_fieldsദുബൈ: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രവാസികൾ ഉപയോഗപ്പെടുത്തണമെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ ലേബർ വെൽഫെയർ കോൺസുൽ ബിജേന്ദ്ര സിങ് ആവശ്യപ്പെട്ടു. കാലാവധി കഴിഞ്ഞ വിസയും യാത്രാ രേഖകളും പിഴയില്ലാതെയും വീണ്ടും തിരിച്ചു വരാൻ തടസ്സമില്ലാതെയും അംഗീകൃതമാക്കാൻ കൈവന്ന അവസരം പൊതുമാപ്പ് കാലാവധിയുടെ അവസാനം വരെ കാത്തുനിൽക്കാതെ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
പിൽസ് (പ്രവാസി ഇന്ത്യ ലീഗൽ സർവിസ് സൊസൈറ്റി) യു.എ.ഇ ചാപ്റ്റർ എം.എസ്.എസുമായി സഹകരിച്ചു ദുബൈയിൽ നടത്തിയ പൊതുമാപ്പ് ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുബൈ സിവിൽ ഡിഫൻസ് വിഭാഗത്തിലെ മാനേജർ മേജർ മർവാൻ അൽ കമാലി, നബദ് അൽ ഇമാറാത് ബോർഡ് മെംബർ മുഹമ്മദ് അസിം എന്നിവർ മുഖ്യാതിഥികളായി.
അൽജസീറ ട്രാവൽസ് ഉടമ ജാസർ പാക്കിനി അർഹരായ പൊതുമാപ്പപേക്ഷകർക്ക് വിമാന ടിക്കറ്റുകൾ സംഭാവന ചെയ്തു. നോർക്ക ഡയറക്ടർ കെ. കുഞ്ഞഹമ്മദ്, എം.എസ്.എസ് പ്രസിഡന്റ് അബ്ദുൽ അസീസ്, സാമൂഹിക പ്രവർത്തക ജയലക്ഷ്മി എന്നിവർ ആശംസ നേർന്നു. പിൽസ് യു.എ.ഇ പ്രസിഡന്റ് കെ.കെ. അശ്റഫ് അധ്യക്ഷത വഹിച്ചു.
അഭിഭാഷകരായ അസീസ് തോലേരി, അനിൽ കൊട്ടിയം, സനാഫിർ, ഹാഫിസ്, ബക്കർ അലി, ഗിരിജ എന്നിവർ പൊതുമാപ്പപേക്ഷകർക്ക് നിയമോപദേശം നൽകി. അഡ്വ. നജ്മുദ്ദീൻ പിൽസിന്റെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തി. അഡ്വ. മുഹമ്മദ് സാജിദ് പരിപാടി നിയന്ത്രിച്ചു.
സജിൽ ഷൗക്കത്ത്, നാസർ ഊരകം, മുത്തലിഫ്, അരുൺ രാജ്, മുഹമ്മദ് അക്ബർ, നാസർ, അബുല്ലൈസ്, നിസ്താർ തുടങ്ങിയവർ നേതൃത്വം നൽകി. പിൽസ് സെക്രട്ടറി നിഷാജ് ഷാഹുൽ സ്വാഗതവും വൈസ് പ്രസിഡന്റ് ബിജു പാപ്പച്ചൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.