ഭാര്യയെയും മകനെയും കൊല്ലാൻ ശ്രമിച്ച് പ്രവാസിയുടെ ആത്മഹത്യ ശ്രമം
text_fieldsഷാർജ: ഭാര്യയെയും മകനെയും കൊല്ലാൻ ശ്രമിച്ച് ഷാർജയിൽ പ്രവാസി യുവാവിന്റെ ആത്മഹത്യ ശ്രമം. സംഭവത്തിൽ 38കാരനായ പത്തനംതിട്ട സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് യുവാവ് ആത്മഹത്യക്ക് മുതിർന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വിലയിരുത്തിയതായി ഷാർജ പൊലീസിനെ ഉദ്ദരിച്ച് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൈത്തണ്ടയിലും കഴുത്തിലും മുറിവേൽപിച്ചാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. അപ്പാർട്മെന്റിൽനിന്ന് അലർച്ച കേട്ടതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. അതിവേഗം സ്ഥലത്തെത്തിയ പൊലീസ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
ഇവർ അപകടനില തരണം ചെയ്തതായും ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. ഷാർജയിലെ ഒരു ഇന്ത്യന്‍ സ്കൂളില്‍ അധ്യാപികയാണ് ഭാര്യ. മകൻ ഈ സ്കൂളിലെ വിദ്യാര്‍ഥിയുമാണ്. സംഭവത്തില്‍ പൊലീസ് വിശദ അന്വേഷണം തുടങ്ങി. പ്രതിക്കെതിരെ കുറ്റം ചുമത്തിയേക്കാമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.