എക്സ്പോ 2020 : യു.എസിൽനിന്ന് എല്ലാ മാസവും 30,000 സന്ദർശകർ
text_fieldsദുബൈ: ഒക്ടോബറിൽ ആരംഭിക്കുന്ന എക്സ്പോ 2020യിലേക്ക് യു.എസിൽനിന്ന് എല്ലാ മാസവും 30,000 സന്ദർശകരെത്തുമെന്ന് പ്രതീക്ഷ. ദുബൈ വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
എക്സ്പോയിൽ യു.എസ് സുപ്രധാന പങ്കുവഹിക്കുമെന്നാണ് കരുതുന്നത്. നിലവിലെ സാഹചര്യമനുസരിച്ച് മുേന്നാട്ടുപോവുേമ്പാൾ വരും മാസങ്ങളിൽ 20,000 മുതൽ 30,000 വരെ സഞ്ചാരികൾ ഓരോമാസവും ദുബൈയിലെത്തും. യു.എസിൽ നിന്ന് യാത്രക്കാരെ എത്തിക്കാനുള്ള കമ്പനിയുടെ ശേഷി വർധിപ്പിക്കാൻ ശ്രമം തുടരുകയാണ് -എമിേററ്റ്സ് ചീഫ് കൊമേഴ്സ്യൽ ഓഫിസർ അദ്നാൻ കാസിം പറഞ്ഞു.
യു.എസിൽ നിന്ന് കോവിഡിന് മുമ്പുള്ള സഞ്ചാരികളുടെ വരവിെൻറ അമ്പത് ശതമാനമാണ് ഇപ്പോൾ യു.എ.ഇയിലേക്ക് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. മഹാമാരിക്ക് മുമ്പ് അമേരിക്കയിൽ നിന്ന് ഓരോ മാസവും 55,000 വിനോദസഞ്ചാരികളാണ് യു.എ.ഇയിലേക്ക് എത്താറുള്ളത്. ഇത് കുത്തനെ ഇടിഞ്ഞ സാഹചര്യം പതിയെ മെച്ചപ്പെടുന്നുണ്ടെന്നാണ് കമ്പനി അറിയിച്ചത്. എക്സ്പോ ആരംഭിക്കുന്നതോടെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം കുത്തനെ ഉയരുമെന്ന് വിമാനക്കമ്പനികൾ പ്രതീക്ഷിക്കുന്നത്.
യു.എസിലെ മിയാമിയിലേക്ക് ആദ്യ എമിറേറ്റ്സ് വിമാന സർവിസ് വ്യാഴാഴ്ച ആരംഭിച്ചു. ഇതോടെ എമിറേറ്റ്സ് സർവിസ് നടത്തുന്ന അമേരിക്കയിലെ നഗരങ്ങൾ 12ആയി. എല്ലാ ആഴ്ചയിലും 70 സർവിസുകളാണ് യു.എസിലേക്ക് ആകെയുള്ളത്. വിവിധ രാജ്യങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നതിന് എമിറേറ്റ്സ് ആറ് അമേരിക്കൻ വിമാനക്കമ്പനികളുമായി പങ്കാളിത്തവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.