എക്സ്പോ 2020: കൗണ്ട്ഡൗൺ തുടങ്ങാം; ഇനി ആഘോഷത്തിലേക്ക് ഒരു വർഷം
text_fieldsദുബൈ എക്സ്പോ സൈറ്റ്
ദുബൈ: മഹാമാരിയെത്തിയില്ലായിരുന്നെങ്കിൽ അറബ് ലോകത്തിെൻറ ഏറ്റവും വലിയ ആഘോഷത്തിലേക്ക് യു.എ.ഇ അലിഞ്ഞുചേരേണ്ട സമയമായിരുന്നു ഇത്.പ്രതിബന്ധങ്ങൾ തീർത്ത് കോവിഡ് എത്തിയതോടെ മാറ്റിവെക്കപ്പെട്ട ദുബൈ എക്സ്പോയുടെ ആഘോഷങ്ങളിലേക്ക് ഇനി 365 ദിവസങ്ങളുെട ദൂരം. അറബ് ലോകത്തിെൻറ ഏറ്റവും വലിയ ആഘോഷത്തിന് ഇതോടെ കൗണ്ട്ഡൗൺ തുടങ്ങുകയായി. എക്സ്പോ സൈറ്റിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ടാണ് സംഘാടകർ ആഘോഷത്തിെൻറ കൗണ്ട്ഡൗൺ തുടങ്ങിയത്.
ഈ വർഷം ഒക്ടോബർ 20നായിരുന്നു എക്സ്പോ തുടങ്ങേണ്ടിയിരുന്നത്. എന്നാൽ, അപ്രതീക്ഷിതമായെത്തിയ മഹാമാരിക്ക് മുന്നിൽ എക്സ്പോ മാറ്റിവെക്കുകയായിരുന്നു. 2021 ഒക്ടോബർ ഒന്നുമുതൽ 2022 മാർച്ച് 31 വരെ നടത്താനാണ് നിലവിലെ തീരുമാനം.യു.എ.ഇയുടെ സിൽവർ ജൂബിലി വർഷമായതിനാൽ ആഘോഷത്തിെൻറ മാറ്റുകൂടും. 210 ദശലക്ഷം മണിക്കൂർ ജോലിചെയ്താണ് എക്സ്പോ സൈറ്റുകളുടെ നിർമാണം പൂർത്തിയാക്കിയത്. 190 രാജ്യങ്ങളുടെ സംഗമ വേദിയായി എക്സ്പോ മാറും. രാജ്യങ്ങളുടെ പവിലിയനുകളുടെ നിർമാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. ലോകത്തിെൻറ ആഘോഷമാകാൻ എക്സ്പോ സുസജ്ജമാണെന്നും ഇനിമുതൽ ആഘോഷത്തിെൻറ നാളുകളാണെന്നും എക്സ്പോ ഡയറക്ടർ ജനറലും അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രിയുമായ റീം അൽ ഹാഷിമി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.