ഫോട്ടോയെടുക്കാൻ കരഞ്ഞ കുട്ടിയെ ചേർത്തണച്ച് ദുബൈ ഭരണാധികാരി
text_fieldsദുബൈ: കുട്ടികൾക്ക് ഒരോരോ ആഗ്രഹങ്ങളാണ്. മാതാപിതാക്കൾക്ക് എപ്പോഴും എല്ലാമൊന്നും നേടിക്കൊടുക്കാൻ കഴിയില്ല. അതുപോലൊരു ആഗ്രഹമാണ് ഏഴ് വയസുകാരി കുസൃതിക്കുട്ടി തെൻറ ഉമ്മയോട് പങ്കുവെച്ചത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ കൂടെ ഫോട്ടോയെടുക്കണമെന്നായിരുന്നു ആഗ്രഹം.
എക്സ്പോ നഗരിയിൽ ദൂരെ നാടിെൻറ പ്രിയപ്പെട്ട ഭരണാധികാരിയെ കണ്ടപ്പോഴാണ് കുട്ടിക്ക് ആഗ്രഹമുദിച്ചത്. പക്ഷേ തിരക്കിനിടയിൽ ആ ദിവസം അദ്ദേഹത്തിന് അടുത്തുപോലും അവൾക്ക് പോകാനായില്ല. വീട്ടിലേക്ക് മടങ്ങുേമ്പാൾ കാറിലിരുന്ന് കുഞ്ഞുമോൾ വാവിട്ട് കരയാൻ തുടങ്ങി. ഏറെ പണിപ്പെട്ടാണ് ഉമ്മ അവളെ സമാധാനിപ്പിച്ചത്.
എന്നാൽ യാഥൃശ്ചികമായി കരച്ചിലിെൻറ വീഡിയോ പുറത്തായി. ദുബൈ ഭരണാധികാരിയുടെ ശ്രദ്ധയിലും അതെത്തി. കഴിഞ്ഞ ദിവസം എക്സ്പോ നഗരിയിലെത്തിയ കുട്ടിക്ക് അദ്ദേഹത്തിനടുത്തേക്ക് വരാൻ അനുവാദം ലഭിച്ചു. ദീർഘകാലത്തിന് ശേഷം കാണുന്ന പിതാവിനടുത്തേക്ക് ഓടിയടക്കും പോലെയാണ് ഏഴു വയസുകാരി ശൈഖ് മുഹമ്മദിനടുക്കലേക്ക് ഒടിയെത്തിയത്. പെൺകുട്ടിയെ ചേർത്ത് പിടിച്ച അദ്ദേഹം ചുംബനം നൽകി കണ്ണീർ തുടക്കുകയും അവളോട് സംസാരിക്കുകയും ചെയ്തത് വികാര നിർഭരമായ കാഴ്ചയായിരുന്നു. തുടർന്ന് ഫോട്ടോക്ക് പോസ് ചെയ്ത ശേഷം, തെൻറ കന്തൂറയിലെ എക്സ്പോയുടെ ചിഹ്നമുള്ള ബാഡ്ജ് സമ്മാനമായി അവളുടെ ഉടുപ്പിൽ പിൻ ചെയ്ത് നൽകിയാണ് മടക്കിയത്. പിന്നീട് പുഞ്ചിരിച്ച് വിജയചിഹ്നം കാണിച്ച് 'ശുക്റൻ ശൈഖ് മുഹമ്മദ് ബിൻ റാശിദ്' എന്ന് പറയുന്ന പെൺകുട്ടിയുടെ വീഡിയോയും പുറത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.