എക്സ്പോ 2020: ദുബൈയുടെ മുഖച്ഛായ മാറ്റും –യൂസുഫലി
text_fieldsദുബൈ: ദുബൈയുടെ മുഖച്ഛായ മാറ്റുന്ന ബൃഹത്തായ പദ്ധതിയാണ് എക്സ്പോ 2020 എന്ന് എം.എ. യൂസുഫലി. അബൂദബിയിൽ മീഡിയ മജ്ലിസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്സ്പോയിൽ ലുലു ഗ്രൂപ് വിവിധ നിലകളിൽ സഹകരിക്കുന്നുണ്ട്. ഇന്ത്യൻ പവലിയനിലും പുറത്തും ലുലുവിെൻറ സാന്നിധ്യമുണ്ടാകും. എക്സ്പോ സന്ദർശകർക്ക് പുതിയ ഷോപ്പിങ് അനുഭവം നൽകാനാണ് ദുബൈ സിലിക്കൺ ഒയാസീസിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നത്. ലോകത്തെമ്പാടുമുള്ള ആളുകൾ എത്തുന്നതോടെ ടൂറിസം, റീടെയിൽ മേഖലയിൽ വലിയ പുരോഗതിയുണ്ടാകും.
കോവിഡ് തുടങ്ങിയ ശേഷം 26 ഹൈപ്പർമാർക്കറ്റും സൂപ്പർമാർക്കറ്റുമാണ് ലുലു തുറന്നത്. ഇതിൽ 15 എണ്ണവും തുറന്നത് ഈ വർഷമാണ്. നാല് ഇ–കോമേഴ്സ് സെൻറർ തുടങ്ങി. ലുലുവിലെ 57,950 ജീവനക്കാരിൽ 32,000 പേർ ഇന്ത്യക്കാരാണ്. 29,460 മലയാളികളുണ്ട്. കോവിഡ് എത്തിയശേഷം 3418 പുതിയ ജീവനക്കാരെത്തി. ഒന്നര വർഷത്തിനുള്ളിൽ 30 ഹൈപ്പർമാർക്കറ്റ് തുടങ്ങാനാണ് പദ്ധതി. തിരുവനന്തപുരം ഷോപിങ് സെൻറർ ഈ വർഷം അവസാനം തുറക്കണമെന്നാണ് ആഗ്രഹം. കോവിഡ് മൂലമാണ് താമസിച്ചത്.
ബംഗളൂരുവിലെ സെൻറർ ലോക്ഡൗണായതോടെ തുറക്കാൻ കഴിഞ്ഞില്ല. ലഖ്നോയിലെ ഹൈപ്പർമാർക്കറ്റും പണി പൂർത്തിയായി. ജമ്മു, നോയ്ഡ എന്നിവിടങ്ങളിലെ ഫുഡ് പ്രോസസിങ് യൂനിറ്റുകളുടെ ഡിസൈനിങ് കഴിഞ്ഞു. കോട്ടയം, തൃശൂർ, കോഴിക്കോട് ഹൈപ്പർമാർക്കറ്റ് നിർമാണത്തിെൻറ പ്രാരംഭപ്രവർത്തനം തുടങ്ങി. ദൈവാനുഗ്രഹംകൊണ്ടാണ് രക്ഷപ്പെട്ടത്. എന്താണ് സംഭവിച്ചതെന്ന് പൈലറ്റിന് പോലും നിശ്ചയമുണ്ടായിരുന്നില്ല. അപകടശേഷം വിശ്രമത്തിലായിരുന്നു. കീ ഹോൾ സർജറി കഴിഞ്ഞു. ഇപ്പോൾ നടക്കാനും ഇരിക്കാനും കുഴപ്പമില്ല. യാത്ര ചെയ്യാൻ തുടങ്ങിയാൽ കേരളത്തിലെത്തി അപകടം നടന്ന സ്ഥലത്ത് രക്ഷക്കെത്തിയവരെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.