എക്സ്പോ 2020: ശ്രദ്ധനേടി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്
text_fieldsദുബൈ: എക്സ്പോ 2020ൽ ലോകശ്രദ്ധയാകർഷിച്ച് മലബാർഗോൾഡ് ആൻഡ് ഡയമണ്ട്സ്.
ലോകത്തെ ഏറ്റവും വലിയ ജ്വല്ലറി ശൃംഖലകളിലൊന്നായ മലബാർ ഗോൾഡ് രാജ്യത്തിെൻറ ആഭരണ നിർമാണ മേഖലയിലെ മഹത്തരമായ സാംസ്കാരിക പാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുകയാണ്. മേളയിലെ ഇന്ത്യൻ പവലിയൻ ഉദ്ഘാടനം ചെയ്ത കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ മലബാർ ഗോൾഡിെൻറ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.
ഇന്ത്യയെപ്പോലെ സാംസ്കാരിക വൈവിധ്യമുള്ള ഒരു രാജ്യത്തിെൻറ തനതായ പാരമ്പര്യവും കരകൗശല മികവും ലോകത്തിന് മുന്നിൽ എത്തിക്കുന്നതിൽ ഗ്രൂപ് വഹിക്കുന്ന പങ്കിനെയും അദ്ദേഹം പ്രകീർത്തിച്ചു. തുടർന്ന് മന്ത്രിയും മലബാർ ഗ്രൂപ് ചെയർമാനും കൂടിക്കാഴ്ച നടത്തി. 'മേക് ഇൻ ഇന്ത്യ, മാർകറ്റ് ടു ദ വേൾഡ്' എന്ന ആശയത്തിലൂന്നിയായിരുന്നു ചർച്ച. ഇന്ത്യൻ നിർമിത ആഭരണങ്ങൾ ലോകവിപണിയെ പരിചയപ്പെടുത്തുന്നതിനും അതുവഴി നിർമാണം, വിൽപന, സപ്ലൈ ചെയിൻ, ഐ.ടി എന്നിങ്ങനെ വിവിധ രംഗങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും അവസരമുണ്ടാക്കുകയും കയറ്റുമതി വർധനയിലൂടെ രാജ്യത്തിെൻറ വ്യാവസായിക സാമ്പത്തിക പുരോഗതി കൈവരിക്കുകയുമാണ് ഇതിെൻറ ലക്ഷ്യം.
ലോകരാജ്യങ്ങളുടെ വാണിജ്യ-വിനോദ മേഖലകളിലെ ഏറ്റവും വലിയ വേദിയായ ദുബൈ എക്സ്പോയിൽ, ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടന്ന് മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
ബൃഹത്തായ സാസ്കാരിക വൈവിധ്യമുള്ള ഒരു രാജ്യമായിരിക്കെ ഇന്ത്യയിലെയും അന്താരാഷ്ട്രതലങ്ങളിലെയും എല്ലാവിഭാഗം ജനങ്ങളെയും സംതൃപ്തരാക്കുന്ന ആഭരണശേഖരങ്ങളാണ് മലബാറിെൻറ ഏറ്റവും വലിയ സവിശേഷതയെന്നും സമ്പൂർണ ഹാൾമാർക്കിങ് പ്രക്രിയ നടപ്പാക്കിയതോടെ വ്യവസായ രംഗത്തെ കമ്പനിയുടെ ആത്മവിശ്വാസവും ജനപിന്തുണയും വർധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ സ്വർണാഭരണങ്ങൾക്ക് സമ്പൂർണ ഹാൾമാർക്കിങ് നിർബന്ധമാക്കിയ തീരുമാനം മാതൃകാപരവും ചരിത്രപരവുമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.