എക്സ്പോ 2020: യു.എ.ഇ പവലിയൻ നിർമാണത്തിന് തുടക്കമായി
text_fieldsദുബൈ: ചരിത്ര സംഭവമാവാൻ ഒരുങ്ങുന്ന എക്സ്പോ 2020 പ്രദർശനത്തിലെ ഏറ്റവും മികവുറ്റതായി മാറുന്ന ആതിഥേയ രാജ്യത്തിെൻറ പവലിയൻ നിർമാണത്തിന് തുടക്കം കുറിച്ചു. എക്സ്പോ 2020 ദുബൈ ഉന്നത സമിതി ചെയർമാനും ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻറുമായ എമിറേറ്റ്സ് സി.ഇ ശൈഖ് അഹ്മദ് ബിൻ സഇൗദ് അൽ മക്തുമാണ് ആരംഭം നിർവഹിച്ചത്. യു.എ.ഇയുടെ പങ്കാളിത്തം സംബന്ധിച്ച ഒൗദ്യോഗിക കരാറും ചടങ്ങിൽ ഒപ്പുവെച്ചു. സഹമന്ത്രിയും നാഷനൽ മീഡിയാ കൗൺസിൽ ചെയർമാനുമായ ഡോ. സുൽത്താൻ അഹ്മദ് അൽ ജാബിറും എക്സ്പോ2020 ഡി.ജിയും അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രിയുമായ റീം ഇബ്രാഹിം അൽ ഹാഷിമിയുമാണ് ധാരണാപത്രം ഒപ്പുവെച്ചത്.
യു.എ.ഇയുടെ സംസ്കാരവും പൈതൃകവും നേട്ടങ്ങളും ഭാവിയിലേക്കുള്ള കുതിപ്പും ദൃശ്യവത്കരിക്കുന്ന പവലിയൻ ദശലക്ഷക്കണക്കിന് ആളുകളെ ആകർഷിക്കുമെന്ന് ശൈഖ് അഹ്മദ് പറഞ്ഞു. രാജ്യത്തിെൻറ അഭിമാനവും നേതൃവൈഭവവും പ്രതീകവത്കരിക്കുന്ന പറക്കുന്ന ഫാൽക്കണിെൻറ രൂപത്തിലാണ് യു.എ.ഇ പവലിയൻ രൂപകൽപന.
തുറന്ന മനസ്, സഹിഷ്ണുത, അന്താരാഷ്ട്ര സമൂഹങ്ങളുടെ സഹകരണം, സുസ്ഥിര വികസനത്തിലൂടെ ജീവിത നിലവാരം മെച്ചപ്പെടുത്തൽ എന്നിവയെല്ലാം മനോഹരമായ പവലിയെൻറ ചാരുതയിൽ പ്രകടമാവും. 15,000 ചതുരശ്ര മീറ്റർ വലിപ്പമുള്ള പവലിയൻ 2019 അവസാനത്തോടെ പൂർത്തിയാവും. ഏഴു മാസം നീണ്ടു നിന്ന മത്സരങ്ങളിലൂടെ ഒമ്പത് അന്താരാഷ്ട്ര വാസ്തുശിൽപ കമ്പനികൾ സമർപ്പിച്ച 11 ഡിസൈനുകൾ വിലയിരുത്തിയാണ് സാൻറിയാഗോ കലാട്രാവ മുന്നോട്ടുവെച്ച ഇൗ മാതൃക തെരഞ്ഞെടുത്തത്. അന്താരാഷ്ട്ര പ്രദർശനങ്ങളിൽ രാജ്യത്തിെൻറ പവലിയനുകൾ ഒരുക്കാൻ ചുമതലയുള്ള നാഷനൽ മീഡിയാ കൗൺസിലാണ് ഇതിന് അംഗീകാരം നൽകിയത്. ലുവ്ർ അബൂദബി, അബൂദബി അന്താരാഷ്ട്ര വിമാനത്താവള വികസനം തുടങ്ങിയ വൻകിട പദ്ധതികൾ നിർവഹിച്ച അറബ്ടെക് കൺസ്ട്രക്ഷന് ആണ് നിർമാണ കരാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.