എക്സ്പോ 2020 വേദിയിലേക്ക് രണ്ട് പുതിയ റോഡുകള്‍ തുറന്നു
text_fieldsദുബൈ: ദുബൈയില്‍ എക്സ്പോ ട്വൻറി ട്വൻറി വേദിയിലേക്ക് നിര്‍മിച്ച രണ്ട് റോഡുകള്‍ ഗതാഗതത്തിന് തുറന്നു കൊടുത്തു. വേദിയിലേക്കുള്ള ഫേസ് മൂന്ന്, ഫേസ് നാല് റോഡുകളാണ് ഇന്നലെ തുറന്നത്. രണ്ട് ഫ്ലൈ ഓവറുകള്‍, ഇൻറര്‍സെക്ഷനുകള്‍, 17 കിലോമീറ്റര്‍ റോഡ് എന്നിവ ഉള്‍പ്പെടുന്ന പദ്ധതിയാണ് ഇന്ന് ഗതാഗതത്തിന് തുറന്ന് കൊടുത്തത്. 1.3 ബില്യന്‍ ദിര്‍ഹം ചെലവിലാണ് ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കിയത്. ശൈഖ് സായിദ് ബിന്‍ ഹംദാന്‍ ആല്‍ നഹ്യാന് സ്ട്രീറ്റിനെ എക്സ്പോ റോഡിനെയും അല്‍ യലായിസ് സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന ഇൻറര്‍സെക്ഷന്‍, ദുബൈ ഇന്‍വെസ്റ്റ്മെൻറ് പാര്‍ക്ക്, ശൈഖ് സായിദ് ബിന്‍ ഹംദാന്‍ ആല്‍ നഹ്യാന് സ്ട്രീറ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന ഫ്ലൈഓവര്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ഇരുവശത്തേക്കും അഞ്ച് ലൈനുകളുള്ള റോഡാണ് നിര്‍മിച്ചിരിക്കുന്നത്.
ഫേസ് 3 റോഡിലൂടെ മണിക്കൂറില്‍ 2000 മുതല്‍ 4500 വരെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സൗകര്യമുണ്ടാകും. അല്‍ഐന്‍ റോഡിലേക്ക് കടക്കാനുള്ള റാമ്പും ഇതിെൻറ ഭാഗമാണ്. ഫേസ് നാലിലെ റോഡിലൂടെ 3000 മുതല്‍ പതിനായിരം വരെ വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ കടന്നുപോകാം. ജബല്‍അലി ഫ്രീസോണ്‍, എക്സ്പോ വേദി, എമിറേറ്റ്സ് റോഡ് എന്നിവയിലേക്ക് ഈ റോഡിലൂടെ കടക്കാന്‍ സൗകര്യമുണ്ടാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.