എണ്ണിത്തുടങ്ങാം, എക്സ്പോ 2020ന് ഇനി 365 ദിവസം മാത്രം
text_fieldsദുബൈ: ഇനി എല്ലാ തയാറെടുപ്പുകളും വേഗത്തിലാക്കാം, കണ്ണടച്ചു തുറക്കും മുമ്പ് ഒരു വർഷ മങ്ങ് കടന്നുപോകും. അതിശയങ്ങൾ മാത്രം സമ്മാനിച്ച യു.എ.ഇയുടെ അടുത്ത മാസ്റ്റർ പീസുക ൾക്ക് വേദിയാവുന്ന വേൾഡ് എക്സ്പോ 2020 അടുത്ത വർഷം ഒക്ടോബർ 20ന് കൊടിയേറും. 192 രാജ ്യങ്ങളുടെ സാംസ്കാരിക-വാണിജ്യ-കലാ വിസ്മയങ്ങളാണ് ഇവിടെ കൺതുറക്കുക. എക്സ്പേ ായുടെ ഭാഗ്യചിഹ്നങ്ങളായ റാഷിദും ലത്തീഫയും പറക്കും റോബോട്ടുകളും ഇതിനകം കുട്ടികള ുടെയും മുതിർന്നവരുടെയും കണ്ണിലുണ്ണികളായിക്കഴിഞ്ഞു.
എക്സ്േപായിൽ പങ്കുചേരുന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ പവലിയൻ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. എക്സ്പോ വേദിയിലേക്കുള്ള മെട്രോ റെയിൽപാത റൂട്ട് 2020 നിർമാണവും മുന്നേറുകയാണ്. ആറുമാസം നീളുന്ന എക്സ്പോയുടെ പ്രവേശന ടിക്കറ്റുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ദിവസത്തേക്ക് 120 ദിർഹവും മൂന്നു ദിവസത്തേക്ക് 260 ദിർഹവുമാണ് നിരക്ക്. ഇതിനുപുറമെ പ്രതിമാസ പാസും സീസൺ ടിക്കറ്റും ഏപ്രിൽ മുതൽ ലഭ്യമായി തുടങ്ങും.
ഒരുവർഷം മാത്രമെന്ന് വിളംബരം ചെയ്യാൻ ഇന്ന് രാജ്യത്തെ ഏഴ് എമിറേറ്റുകളിലും അതിഗംഭീരമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടത്തിെൻറ ചാരത്തായി ഡൗൺടൗൺ ബുർജ് പാർക്കിലാണ് ദുബൈയിലെ ആഘോഷങ്ങൾ. ഭാഗ്യചിഹ്നങ്ങളുടെ സാമീപ്യവും ബുർജ് ഖലീഫയിൽ കൗണ്ട് ഡൗൺ ഡിസ്പ്ലേയും ഉണ്ടാവും. മറിയ കാരി, ഹുസൈൻ അൽ ജാസ്മി എന്നിവരാണ് കലാ പ്രകടനങ്ങൾക്ക് നേതൃത്വം നൽകുക. ശ്രദ്ധ കപൂർ, ഖലീഫ നാസർ തുടങ്ങിയവരും വേദിയിലെത്തും. വൈകീട്ട് അഞ്ചുമുതൽ രാത്രി 10 വരെ നീളുന്ന പരിപാടിയുടെ ടിക്കറ്റുകളെല്ലാം വിറ്റുതീർന്നതായി എക്സ്പോ ഒാഫിസ് അറിയിച്ചു.
ലൂവർ മ്യൂസിയം പാർക്കിലാണ് അബൂദബിയിൽ പരിപാടികൾ. വൈകീട്ട് അഞ്ചുമുതൽ രാത്രി 10 വരെ ലൈല കർദാൻ, സാന്ദ്രസാഹി, സ്റ്റീഫൻ ലമർ തുടങ്ങിയവർ കലാപരിപാടി അവതരിപ്പിക്കും. നേരത്തേ എത്തി ഇടം പിടിച്ചാൽ കുടുംബസമേതം ആസ്വദിക്കാം. ഷാർജ അൽ മജാസ് വാട്ടർ ഫ്രണ്ടിൽ വൈകീട്ട് അഞ്ചുമുതൽ 10 വരെ ആഘോഷം നീളും. ക്ലാരിറ്റ ഡിക്രൂസ്, റൂഹ്, ബെന്നാ ഡൂ എന്നിവർ വേദിയിലെത്തും. അജ്മാൻ മ്യൂസിയത്തിലും പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ഹൈദി ബ്രൗൺ, അർഖാം ചക്രം അൽ അബ്രി തുടങ്ങിയവരാണ് പരിപാടി നടത്തുക.
ഫുജൈറയില്‍ ഫുജൈറ ഫോര്‍ട്ടാണ് ആഘോഷ വേദി. വൈകീട്ട് അഞ്ചുമുതൽ രാത്രി 10 വരെ വിനോദ പരിപാടികളുണ്ടാവും. ബഫൂരി, ഖാലിയ, അമൻ ഷരീഫ് എന്നിവർ സംഗീതോത്സവത്തിന് നേതൃത്വം നൽകും. പ്രവേശനം സൗജന്യമായിരിക്കും. റാസൽഖൈമ ഖവാസിം കോർണിഷിൽ വൈകീട്ട് അഞ്ചുമുതൽ രാത്രി പത്തുവരെ നടക്കുന്ന പരിപാടിയിലേക്ക് സൗജന്യമാണ് പ്രവേശനം. ഉമ്മുൽ ഖുവൈൻ കോർണിഷിൽ മുഹമ്മദ് ഹുസ്നിയുടെയും ആസ്പർ കാസ്പറിെൻറയും കലാപരിപാടികൾ അരങ്ങേറും. പ്രവേശനം സൗജന്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.