എക്സ്പോ വേദികളിലേക്ക് വഴിതുറന്നു
text_fieldsദുബൈ: അറബ് ലോകത്തെ വിസ്മയിപ്പിക്കാനൊരുങ്ങുന്ന എക്സ്പോ 2020 സൈറ്റിലേക്കുള്ള അവ സാന വഴികളും തുറന്നു. റോഡുകളും ൈഫ്ല ഒാവറുകളുമടങ്ങുന്ന അവസാന രണ്ടു ഘട്ടങ്ങളുടെ നിർമാണം പൂർത്തിയായതോടെയാണ് എക്സ്പോ വേദിയിലേക്ക് പുതുവഴി തുറന്നത്. ഇതോടെ, ഇവിടേക്കുള്ള റോഡ് ഗതാഗതം പൂർണമായി തുറന്നതായി റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) ഡയറക്ടർ ജനറലും ബോർഡ് ഒാഫ് എക്സിക്യൂട്ടിവ് ചെയർമാനുമായ മത്താർ അൽ തായർ അറിയിച്ചു.
ഏഴു കിലോമീറ്റർ നീളമുള്ള മൂന്ന് ൈഫ്ല ഒാവറും 43 കിലോമീറ്ററുള്ള റോഡുമാണ് പൂർത്തിയായത്. ശൈഖ് സായിദ് േറാഡിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാവുന്ന രീതിയിലാണ് പുതിയ റോഡുകളുടെ നിർമാണം. എക്സ്പോ വേദിയിലേക്കുള്ള സുഗമ യാത്ര ഒരുക്കുക എന്ന ലക്ഷ്യത്തോടെ യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിെൻറ നിർദേശപ്രകാരമാണ് റോഡുകൾ നിർമിച്ചത്. ആറു ഘട്ടങ്ങളിലായായിരുന്നു നിർമാണം.
എക്സ്പോ റോഡിെൻറ വടക്കുഭാഗത്തുനിന്ന് ദുബൈ റോഡിലേക്കും തെക്കുഭാഗത്തുനിന്ന് അബൂദബി റോഡിലേക്കും അനായാസം പ്രവേശിക്കാൻ കഴിയും. ദുബൈ, അബൂദബി എന്നീ ഭാഗത്തുനിന്നെത്തുന്നവരുടെ വാഹനങ്ങൾക്ക് പാർക്കിങ്ങിലേക്ക് നേരിട്ട് പ്രവേശിക്കാനും പുറത്തുകടക്കാനും കഴിയും. ഇതിനായി രണ്ടു പാലങ്ങൾ നിർമിച്ചിട്ടുണ്ട്. അൽഹൂദിൽനിന്ന് ആൽ മക്തൂം എയർപോർട്ടിലേക്കുള്ള സഞ്ചാര സമയം 35 മിനിറ്റിൽനിന്ന് ആറു മിനിറ്റായി കുറക്കാനും പുതിയ പദ്ധതി സഹായിച്ചു. ഇതോടൊപ്പം, നാലുവരി റോഡുകൾ ആറുവരിയായി വീതികൂട്ടുകയും സർവിസ് റോഡുകൾ നിർമിക്കുകയും ചെയ്തു. പദ്ധതി പൂർത്തിയായതോടെ മണിക്കൂറിൽ 60,000 വാഹനങ്ങൾക്ക് ശൈഖ് സായിദ് റോഡിലൂടെ സഞ്ചരിക്കാനാകും. മണിക്കൂറിൽ 8000 വാഹനങ്ങൾ എന്ന നിലയിൽനിന്നാണ് 60,000 ആയി ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.