എക്സ്പോ 2020: ചരിത്രത്തിലേക്കും ഭാവിയിലേക്കും ലോകത്തെ ക്ഷണിച്ച് യു.എ.ഇ
text_fieldsആതിഥേയ രാജ്യമായ യു.എ.ഇയുടെ പവലിയൻ എക്സ്പോ 2020 ലെ ഏറ്റവും ശ്രദ്ധേയമായ നിർമിതികളിലൊന്നാണ്. അറബ് സംസ്കാരത്തിെൻറ സമ്പന്നതയും പ്രകാശപൂരിതമായ ഭാവിയിലേക്കുള്ള ഇമാറാത്തിെൻറ സഞ്ചാരവും ലോകത്തിന് മുന്നിൽ ഇതൾവിരിയുകയാണിവിടെ. ഫാൽക്കൺ പക്ഷിയുടെ രൂപത്തിലാണ് പവലിയൻ രൂപകൽപന ചെയ്തിരിക്കുന്നത്. ചിരപുരാതനമായ അറബ് സംസ്കാരികതയുടെ ഭാഗമായ പ്രാപ്പിടിയൻ പക്ഷിയുടെ രൂപം സൂചകമാക്കി തങ്ങളുടെ ചരിത്രത്തിലേക്കും ഭാവിയിലേക്കും ഒരേപോലെ ലോകത്തെ ക്ഷണിക്കുകയാണ് യു.എ.ഇ. നേട്ടങ്ങളിലേക്ക് ഉയർന്നു പറക്കാൻ ഒരുങ്ങുന്ന രാജ്യത്തിെൻറ വിവിധ മേഖലകളിലെ മുന്നേറ്റം ഇവിടെ പ്രദർശിപ്പിക്കപ്പെടും. പ്രചോദനാത്മകമായ സന്ദേശങ്ങളാണ് പവലിയൻ സന്ദർശകരുമായി പങ്കുവെക്കുകയെന്ന് അധികൃതർ അവകാശപ്പെടുന്നു.
മേളയുടെ കേന്ദ്രബിന്ദുവായ അൽ വസ്ൽ പ്ലാസയുടെ സമീപത്ത്, ഒപ്പർചുനിറ്റി ഡിസ്ട്രിക്റ്റിലാണ് പവലിയൻ ഒരുങ്ങുന്നത്. ലോകപ്രശസ്ത സ്പാനിഷ് ആർകിടെക്ട് സാൻറിയാഗോ കലാത്രവയാണ് ഇതിെൻറ രൂപകൽപന പൂർത്തിയാക്കിയത്. ശിൽപിയും പെയിൻററും കൂടിയായ ഇദ്ദേഹം ദുബൈ ക്രീക്ക് ടവറും വേൾഡ് ട്രേഡ് സെനററും അടക്കം നിരവധി ശ്രദ്ധേയമായ നിർമിതകളിലൂടെ രാജ്യത്തെ ഇതിനകം വിസ്മയിപ്പിച്ചിട്ടുണ്ട്. പ്രധാനമായും ഗ്ലോബൽ ഹബ്ബെന്ന നിലയിലെ രാജ്യത്തിെൻറ വളർച്ചയുടെ അനുഭവങ്ങളാണ് പ്രദർശനത്തിലൂടെ സന്ദർശകർക്ക് പകരുക. യു.എ.ഇയുടെ സാസ്കാരികമായ നേട്ടങ്ങളും സാങ്കേതിക രംഗത്തുണ്ടായ മുന്നേറ്റവും ഇതിനൊപ്പം പ്രദർശിപ്പിക്കും. ഏറ്റവും മികച്ച നേതൃത്വത്തിലൂടെ അഭിലാഷപൂർണമായ പദ്ധതികൾ രൂപപ്പെടുത്തി സമാധാനപരവും പുരോഗനാത്മകവുമായ സമൂഹത്തിെൻറ നിർമിതിക്ക് നടത്തുന്ന ശ്രമങ്ങളെ പ്രദർശനത്തിലൂടെ പരിചപ്പെടുത്തും. ശാസ്ത്ര വിജ്ഞാനങ്ങളിലും ബഹിരാകാശ ദൗത്യത്തിലും ഉണ്ടാക്കിയ നേട്ടവും സാമ്പത്തിക രംഗത്ത് സാധ്യമായ കുതിപ്പും പവലിയൻ ലോകത്തിന് പകർന്നുകൊടുക്കും.
കഴിഞ്ഞ കാലങ്ങളിെലല്ലാം അറബ് ലോകത്ത് നിന്ന് എക്സ്പോയിൽ പങ്കെടുത്ത് ആഗോള സമൂഹത്തിെൻറ ശ്രദ്ധനേടാൻ യു.എ.ഇക്ക് കഴിഞ്ഞിട്ടുണ്ട്. 1970ൽ, യു.എ.ഇ രൂപവൽകരണത്തിനും മുമ്പ് അബൂദബിയെ പ്രതിനിധീകരിച്ച് ജപ്പാനിലെ ഒകാസ എക്സ്പോയിൽ ഒരുക്കിയ പവലിയനിലൂടെയാണ് ഇമാറാത്ത് ലോകമേളയുടെ സാന്നിധ്യമാകുന്നത്. 1992ൽ സ്പെയിനിലെ സെവില്ലയിൽ 'യു.എ.ഇ പവലിയൻ' ആദ്യമായി ഉയർന്നു. പിന്നീട് ജർമനിയിലും സ്പെയിനിലും ചൈനയിലും ദക്ഷിണ കൊറിയയിലും ഇറ്റലിയിലും ലോകത്തിന് വിസ്മയം പകർന്ന് യു.എ.ഇ പവലിയൻ ഉയർന്നിരുന്നു.
ഇത്തവണ 15,000 സ്ക്വയർ മീറ്ററിൽ നാലുനിലകളിലായാണ് പവലിയൻ നിർമിച്ചിരിക്കുന്നത്. ജോലികൾ അവസാനഘട്ട മിനുക്കുപണികളിലേക്ക് പ്രവേശിച്ചിരിക്കയാണ്. ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന എക്സ്പോയിലെത്തുന്ന സന്ദർശകർക്ക് ഏറ്റവും മികച്ച അനുഭവം പകരാൻ പവലിയന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് പിന്നണിയിലുള്ളവർ. പവലിയെൻറ ഏറ്റവും മുകൾ നിലയിൽ അതിഥികളെ സ്വീകരിക്കാനായി പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.