Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎക്സ്പോ 2030:...

എക്സ്പോ 2030: സൗദിക്ക്​ യു.എ.ഇയുടെ അഭിനന്ദനം; ഗൾഫിന്‍റെ നേട്ടമെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ്​

text_fields
bookmark_border
Sheikh Mohammed bin Rashid
cancel

ദുബൈ: വേൾഡ് എക്സ്പോ 2030യുടെ ആഥിതേയ നഗരമായി തെരഞ്ഞെടുക്കപ്പെട്ട സൗദി അറേബ്യക്ക്​ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെയും ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെയും അഭിനന്ദനം.

സൗദി ഭരണാധികാരി സൽമാൻ രാജാവിനെയും, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെയും ശൈഖ്​ മുഹമ്മദ്​ സാമൂഹികമാധ്യമമായ ‘എക്സി’ലൂടെ അഭിനന്ദനമറിയിച്ചു. ഇത് ഗൾഫ് മേഖലയുടെ മുഴുവൻ നേട്ടമാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. റിയാദിനെ ലോകത്തെ വിസ്മയിപ്പിക്കാൻ സാധിക്കുമെന്ന്​ വിശ്വസിക്കുന്നതായി ശൈഖ്​ ഹംദാനും കുറിച്ചു. വേൾഡ് എക്സ്പോ 2020 യുടെ ആതിഥേയത്യം ദുബൈ നഗരത്തിനായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAESheikh Mohammed bin RashidRiyadh Expo 2030
News Summary - Expo 2030: UAE congratulates Saudi; Sheikh Mohammed bin Rashid said that the Gulf is an achievement
Next Story