ഭൂമി വിൽപന പ്രഖ്യാപിച്ച് എക്സ്പോ സിറ്റി
text_fieldsദുബൈ: എക്സ്പോ വാലി റസിഡൻഷ്യൽ പ്രോജക്ടിന് കീഴിൽ ഭൂമി വിൽപന പ്രഖ്യാപിച്ച് എക്സ്പോ സിറ്റി അധികൃതർ. ആവശ്യക്കാർക്ക് 7,500 മുതൽ 12,500 ചതുരശ്ര അടി ഭൂമി വരെ സ്വന്തമാക്കാനാണ് അവസരം.
2026ന്റെ തുടക്കത്തിൽ നിർമാണം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന എക്സ്പോ വാലി റസിഡൻഷ്യൽ പ്രോജക്ടിൽ 532 വില്ലകളും ടൗൺഹൗസുകളും സെമി ഡിറ്റാച്ച്ഡ് പ്രോപ്പർട്ടികളും ഉൾപ്പെടും. ‘നഗര വികസനത്തിനായി ഞങ്ങൾ നിക്ഷേപം നടത്തിയിരിക്കുകയാണ്.
ഞങ്ങളുടെ വിജയത്തിന്റെ ഭാഗമാകാൻ നിർമാതാക്കൾക്കും ഡിസൈനേഴ്സിനും അവസരം വാഗ്ദാനം ചെയ്യുന്നതിൽ സന്തോഷമുണ്ട്’ -എക്സ്പോ സിറ്റി ചീഫ് ഡവലപ്മെന്റ് ആൻഡ് ഡെലിവറി ഓഫിസർ അഹമ്മദ് അൽ ഖാതിബ് പറഞ്ഞു. പ്രകൃതി സംരക്ഷണ കേന്ദ്രം, തടാകം, വാദി എന്നിവയുടെ ആസ്ഥാനമായിരിക്കും പുതിയ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യക്കാർക്ക് ചുറ്റുപാടുകൾക്ക് അനുസരിച്ച് വീടുകൾ രൂപകൽപന ചെയ്യാനുള്ള സ്ഥലവും സ്വകാര്യതയും വാസ്തുവിദ്യാപരമായ സ്വാതന്ത്ര്യവും അനുവദിക്കും.
10,656 ചതുരശ്ര അടി വരെ മൊത്തം തറ വിസ്തീർണമുള്ള ജി+2 ലെവലുകൾ സംയോജിപ്പിക്കാനുള്ള അനുവാദവും ലഭിക്കും. ലഭ്യമായ എല്ലാ പ്ലോട്ടുകളും വാദിയിലേക്ക് മുഖം തിരിഞ്ഞുള്ള ഒറ്റവരിയായാണ് നിർമിക്കുന്നത്. വാങ്ങുന്നവർക്ക് പ്ലോട്ടുകൾ ലയിപ്പിക്കാനുള്ള ഒപ്ഷനുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.