എക്സ്പോയിൽ ആറാഴ്ചയിൽ 35 ലക്ഷം സന്ദർശകർ
text_fieldsദുബൈ: എക്സ്പോ 2020 ദുബൈ ആറാഴ്ച പിന്നിടുേമ്പാൾ സന്ദർശകരുടെ എണ്ണം 35 ലക്ഷം കടന്നു. ഒക്ടോബർ ഒന്നിന് ആരംഭിച്ച സന്ദർശകപ്രവാഹം ആഴ്ചകൾ പിന്നിടുേമ്പാൾ വർധിക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കൊറിയൻ പോപ് ഗായകരുടെയും ലബനീസ് സൂപ്പർതാരങ്ങളായ നാൻസി അജ്റാമിെൻറയും റാഗിബ് അലാമയുടെയും പ്രകടനങ്ങളുമാണ് കഴിഞ്ഞ ആഴ്ചയിൽ എക്സ്പോയിലേക്ക് ഒഴുക്ക് വർധിപ്പിച്ചത്.
ദിവസ ടിക്കറ്റിന് വില പകുതിയായി കുറച്ച നവംബറിലെ ഓഫർ ഉപയോഗപ്പെടുത്തുന്നവർ ഏറെയാണെന്നും സംഘാടകർ വ്യക്തമാക്കി. ഇൗ ടിക്കറ്റിന് 45 ർഹമാണ് നിരക്ക്. എന്നാൽ, ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിലാണ് ഈ ഓഫർ ലഭിക്കുക. വെള്ളി, ശനി ദിവസങ്ങളിൽ ടിക്കറ്റിന് സാധാരണ നിരക്കായ 95 ദിർഹം തന്നെയാണ് നിലവിലുള്ളത്. പകുതിനിരക്കുള്ള നവംബർ ടിക്കറ്റ് വാങ്ങുന്നവർക്ക് 10 സ്മാർട്ട് ക്യൂ ബുക്കിങ് സൗകര്യവുമുണ്ട്. സ്മാർട്ട് ക്യൂവിൽ ബുക്ക് ചെയ്യുന്നവർക്ക് വരിനിൽക്കാതെ തന്നെ വിവിധ പവലിയനുകളിൽ പ്രവേശിക്കാനാകും.
എക്സ്പോയുടെ തീം പവലിയനുകളിലാണ് ഏറ്റവും കൂടുതൽ സന്ദർകർ എത്തിച്ചേരുന്നത്. മെബിലിറ്റി, സസ്റ്റൈയ്നബിലിറ്റി, ഓപർചുനിറ്റി പവലിയനുകളിൽ നിരവധിപേരാണ് ഓരോ ദിവസവും എത്തുന്നത്. രാജ്യങ്ങളുടെ പവലിയനിൽ സൗദി, യു.എ.ഇ, റഷ്യ, ബ്രസീൽ പവലിയനുകളിൽ ഏറെ സന്ദർശകരെത്തുന്നുണ്ട്. ഏറ്റവും കൂടുതൽ സന്ദർശകർ ഇതിനകം എത്തിയത് സൗദിയിലാണ്.
എക്സ്പോയുടെ ഓൺലൈൻ വഴിയുള്ള സന്ദർശകരുടെ എണ്ണം ഒന്നരക്കോടി പിന്നിട്ടിട്ടുണ്ട്. ഈ ആഴ്ചയിൽ എ.ആർ. റഹ്മാൻ നേതൃത്വം നൽകുന്ന ഫിർദൗസ് ഓർകസ്ട്രയുടെ പ്രകടനം നടക്കുന്നത് സന്ദർശകരുടെ എണ്ണം വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.