എക്സ്പോ ഫാമിലി പാസ് ഇ.സി.എച്ച് സൗജന്യമായി നൽകും
text_fieldsഎക്സ്പോ പാസ് നൽകുന്ന ഇ.സി.എച്ച് പദ്ധതി ഗായകൻ അജയ് ഗോപാൽ ഉദ്ഘടനം ചെയ്യുന്നു
ദുബൈ: ദുബൈയിൽ ഏറ്റവും കൂടുതൽ താമസവിസക്കാരുടെ പാസ്സ്പോർട്ടുകൾ കൈകാര്യം ചെയ്തിട്ടുള്ള ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ച് സന്ദർശിക്കുന്നവർക്ക് ഇനി എക്സ്പോ പാസ്പോർട്ട് സൗജന്യമായി കരസ്ഥമാക്കാം.
ഒപ്പം വരും ദിവസങ്ങളിൽ ഇ.സി.എച്ച് മുഖാന്തിരം ദുബൈയിൽ സംരഭങ്ങൾ തുടങ്ങുന്നവർക്കും ഗോൾഡൻ വിസ കരസ്ഥമാക്കുന്നവർക്കും ദുബൈ എക്സ്പോ സന്ദർശിക്കുന്നതിനുള്ള ഡേ പാസ്, ഫാമിലി പാസ്, പ്രീമിയം പാസ്, വി.ഐ.പി പാർക്കിംഗ് എന്നിവ എന്നിവ സൗജന്യമായി വരും ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് നൽകുമെന്ന് ഇ.സി.എച്ച് സി.ഇ.ഒ ഇഖ്ബാൽ മാർക്കോണി അറിയിച്ചു. ഇ.സി.എച്ചിൽ നടന്ന ചടങ്ങിൽ ആദ്യ എക്സ്പോ പാസ്സ്പോർട്ടിെൻറയും പാസ്സിന്റെയും കൈമാറ്റ ചടങ്ങ് ഗായകൻ അജയ്ഗോപാൽ നിർവഹിച്ചു. നൂറ് ശതമാനം ഉടമസ്ഥതയിൽ ദുബൈ സ്പെയർ പാർട്സ് ലൈസൻസ് തുറന്ന മാധവൻ നിബിഷിനും ആദ്യ എക്സ്പോ പാസും പാസ്സ്പോർട്ടും കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.