'എക്സ്പോ പുതുമകളിലേക്കുള്ള ഇന്‍കുബേറ്റര്‍'
text_fieldsറാസല്‍ഖൈമ: പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന ദുബൈ എക്സ്പോ 2020 സുപ്രധാന കണ്ടുപിടിത്തങ്ങളിലേക്കുള്ള ഇന്‍കുബേറ്ററാണെന്ന് ആഭ്യന്തര മന്ത്രാലയം സേവന വികസന വകുപ്പ് ഡയറക്ടര്‍ ലെഫ്. കേണല്‍ സഈദ് മുഹമ്മദ് അല്‍ ളഹൂരി.
റാക് പൊലീസ് ജനറല്‍ കമാന്‍ഡ് മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച വാച്ചിങ് ഐ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇയുടെ കഴിവുകളിലുള്ള ലോകത്തിെൻറ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്ന എക്സ്പോ വികസന പദ്ധതികള്‍ക്കും വേഗം നല്‍കും.
എക്സ്പോയില്‍ തയാറാക്കിയ പ്രത്യേക പവലിയനില്‍ ആഭ്യന്തര മന്ത്രാലയത്തിെൻറ പങ്കാളിത്തമുണ്ടായിരിക്കും. പൊലീസ് പരിശീലന പരിപാടികളും മീറ്റിംഗുകളും സന്ദര്‍ശകര്‍ക്ക് പുതുമ നിറഞ്ഞ അനുഭവമാകും. പൊലീസ് ഉച്ചകോടി, പൊലീസ് ഫോര്‍സറ്റ് ഫോറം, സ്മാര്‍ട്ട് പൊലീസ് ലാബ്, പൊലീസ് മെഡിസിന്‍ ഫോറം എന്നിവയുള്‍പ്പെടെ പ്രാദേശിക -അന്തര്‍ദേശീയ തലങ്ങളിലുള്ള വ്യത്യസ്ത പരിപാടികളും ഒരുക്കും.
അബൂദബി, ദുബൈ പൊലീസ് കമാന്‍ഡ്, ഫസ പ്ലാറ്റ് ഫോം, പെരുമാറ്റ റിവാര്‍ഡ് പ്രോഗ്രാം, സായിദ് ഇനിഷ്യേറ്റിവ്, ഖലീഫ എംപവര്‍മെൻറ് പ്രോഗ്രാം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിയാനും സൗകര്യമുണ്ട്. പൊലീസ് കലാ സംഗീത പ്രകടനങ്ങളും സ്മാര്‍ട്ട് പട്രോളിങ്ങും ആറു മാസം നീളുന്ന ദുബൈ എക്സ്പോക്ക് ചാരുത നല്‍കുന്നതാകുമെന്നും കേണല്‍ സഈദ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.