Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2021 9:36 PM IST Updated On
date_range 24 Dec 2021 9:36 PM ISTഎക്സ്പോ ഇന്ത്യൻ പവലിയനിൽ സന്ദർശകർ ആറുലക്ഷം കടന്നു
text_fieldsbookmark_border
ദുബൈ: എക്സ്പോ 2020 ദുബൈയിലെ ഇന്ത്യൻ പവലിയൻ സന്ദർശിച്ചവരുടെ എണ്ണം ആറുലക്ഷം കടന്നു. ഒക്ടോബർ ഒന്നിന് തുടങ്ങിയ പ്രദർശനം 83 ദിവസം പിന്നിട്ടപ്പോഴാണ് ഇത്രയും സന്ദർശകരെത്തിയത്. ഇന്ത്യൻ വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയാലാണ് ട്വിറ്ററിലൂടെ സന്ദർശകരുടെ എണ്ണം ആറുലക്ഷം കടന്നത് അറിയിച്ചത്.
എക്‌സ്‌പോയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന പവലിയനുകളിൽ ഒന്നാണ് ഇന്ത്യയുടേതെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പ്രതികരിച്ചു. ബിസിനസ് അവസരങ്ങളും സാംസ്കാരിക പൈതൃകവും വിജയകരമായി പ്രദർശിപ്പിക്കാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story