എക്സ്പോ: ഏറ്റവും കൂടുതൽ സന്ദർശകർ ഇന്ത്യയിൽനിന്നായിരിക്കും –സി.ജി
text_fieldsഷാർജ: എക്സ്പോയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ പങ്കെടുക്കുന്ന എക്സ്പോയായിരിക്കും ദുബൈയിലേതെന്ന് കോൺസുൽ ജനറൽ അമൻ പുരി. യാത്രാ നിയന്ത്രണങ്ങൾ മാറിയതോടെ എക്സ്പോയിലേക്ക് ഇന്ത്യക്കാർ ഗണ്യമായി ഒഴുകിയെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഷാർജ സഫാരി മാളിെൻറ രണ്ടാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.ദുബൈ എക്സ്പോയിൽ ഏറ്റവും കൂടുതൽ സന്ദർശകർ പങ്കെടുക്കുന്ന രാജ്യമെന്ന പകിട്ട് ഇന്ത്യക്ക് സ്വന്തമാക്കാനാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യക്കാർക്ക് വൻ സാധ്യതയാണ് എക്സ്പോ തുറന്നിടുന്നത്.
എക്സ്പോയിലെ പവിലിയൻ രാജ്യത്തിന് മുതൽക്കൂട്ടാണ്. ഇന്ത്യയുടെ സ്വന്തം ബ്രാൻഡുകൾ ഷോേകസ് ചെയ്യാനും സാംസ്കാരിക പൈതൃകം ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും എക്സ്പോ വഴിയൊരുക്കും. യു.എ.ഇയുടെ ഏറ്റവും പ്രധാന പങ്കാളിയെന്ന നിലയിൽ ഏറ്റവും മികച്ച പവിലിയനാണ് ഇന്ത്യ ഒരുക്കിയത്. സ്ഥിരമായ പവിലിയനാണ് ഇവിടെ തയാറാക്കിയത്. എന്നാൽ, എക്സ്പോക്ക് ശേഷം പവിലിയൻ എന്താകുമെന്നത് തീരുമാനിച്ചിട്ടില്ല. സന്ദർശക വിസക്കാർക്ക് ഉൾപ്പെടെ പ്രവേശനം അനുവദിച്ചതോെട നിരവധി ഇന്ത്യക്കാർ ദുബൈയിലേക്ക് എത്തുന്നുണ്ട്. കോവിഡ് മുമ്പുള്ള അവസ്ഥയിലേക്ക് തിരികെയെത്തുന്നതിെൻറ സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.