സ്ത്രീമുന്നേറ്റം അടയാളപ്പെടുത്താൻ എക്സ്പോ പവലിയൻ
text_fieldsദുബൈ: ലോകരാജ്യങ്ങളിലെ വിജ്ഞാനവും സംസ്കാരവും പങ്കുവെക്കപ്പെടുന്ന എക്സ്പോ 2020 മഹാമേളയിൽ സ്ത്രീകൾക്ക് പ്രത്യേകം പവലിയൻ. സന്ദർശകരെ ലിംഗസമത്വം, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും അവരുടെ ഉന്നതമായ നേട്ടങ്ങളെ ആദരിക്കുകയും ചെയ്യുന്നതായിരിക്കും ഇത്.
നൂറ്റാണ്ടിലേറെ പിന്നിട്ട മഹാമേളയുടെ ചരിത്രത്തിൽ ആദ്യമായാണ് സ്ത്രീ സമൂഹത്തിനായി പവലിയൻ ഒരുങ്ങുന്നത്. ലോകമെമ്പാടുമുള്ള സ്ത്രീകൾ നിരവധി വെല്ലുവിളികൾ നേരിടുകയും ശാക്തീകരണ തടസ്സങ്ങൾ മറികടക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അവരുടെ നേട്ടങ്ങൾ ആഘോഷിക്കാൻ ഒരു പവലിയൻ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് എക്സ്പോ ഇൻറർനാഷനൽ പാർട്ടിസിപൻറ്സ് വൈസ് പ്രസിഡൻറ് ഹിന്ദ് അൽ ഉവൈസ് വ്യാഴാഴ്ച വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സ്ത്രീകളുടെ പവലിയെൻറ ക്രിയേറ്റിവ് ഉള്ളടക്കവും പരിപാടികളും അവർ വിശദീകരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അതിഥികളെത്തുന്ന മേളയിലൂടെ സ്ത്രീസമൂഹത്തിെൻറ സംഭാവനകളെ പരിചയപ്പെടുത്തുക എന്നതാണ് കാർടിയർ കമ്പനിയുമായി സഹകരിച്ച് രൂപപ്പെടുത്തുന്ന പവലിയെൻറ അടിസ്ഥാന കാഴ്ചപ്പാട്. പാർലമെൻറിൽ 50ശതമാനം സ്ത്രീകൾക്ക് സംവരണം നൽകിയും മന്ത്രി, നയതന്ത്ര തലങ്ങളിൽ അവരെ നിയമിച്ചും
യു.എ.ഇ സ്ത്രീശാക്തീകരണത്തിൽ ഏറെ മുന്നോട്ടുപോയതായി മേളയുടെ ഡയറക്ടർ ജനറലും അന്താരാഷ്ട്ര സഹ മന്ത്രിയുമായ റീം അൽ ഹാശിമി പറഞ്ഞു. ലോകമെമ്പാടുമുള്ള സന്ദർശകരെ സ്വാഗതം ചെയ്യുന്നഎക്സ്പോ സ്ത്രീകശാക്തീകരണ വിഷയം ഉന്നയിക്കാൻ സവിശേഷവും ശക്തവുമായ വേദിയാണെന്നും അവർ കൂട്ടിച്ചേർത്തു.
ലോകമെമ്പാടുമുള്ള സ്ത്രീ കലാകാരന്മാർ, ശാസ്ത്രജ്ഞർ, ചിന്തകർ, രാഷ്ട്രീയക്കാർ, സംരംഭകർ, ബിസിനസുകാർ എന്നിവർ പവലിയനിലെ മജ്ലിസിൽ അതിഥികളായെത്തും. ഒക്
ടോബർ ഒന്നുമുതൽ 2022 മാർച്ച് 31വരെയാണ് ഇന്ത്യയടക്കമുള്ള 192 രാജ്യങ്ങൾ പങ്കെടുക്കുന്ന എക്സ്പോ. ലക്ഷക്കണക്കിന് സന്ദർശകരെ പ്രതീക്ഷിക്കുന്ന പരിപാടിയുടെ അവസാനഘട്ട ഒരുക്കങ്ങളാണ് നടക്കുന്നത്. വിജ്ഞാനവും വിനോദവും നിറയുന്ന പരിപാടിയിൽ ഭാവിയിലേക്ക് വാതിൽ തുറക്കുന അനേകം പദ്ധതികളും പരിചയപ്പെടുത്തും. പരിസ്ഥിതി സൗഹൃദ വികസനവും സാംസ്കാരിക പ്രത്യേകതകളും അടക്കം ലോകം അറിയാൻ ആഗ്രഹിക്കുന്ന മിക്ക വിശേഷങ്ങളും ഇവിടെയുണ്ടാകും. പങ്കെടുക്കുന്ന എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുനൽകുന്ന സംവിധാനങ്ങളാണ് ഒരുങ്ങുന്നത്. യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയവും ദുബൈ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കുകയും ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ വിവരങ്ങളും ഉപദേശങ്ങളും അനുസരിച്ച് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുകയും ചെയ്യും.
പശ്ചിമേഷ്യ, ആഫ്രിക്ക, ദക്ഷിണേഷ്യ മേഖലയിൽ നടക്കുന്ന ആദ്യത്തെ വേൾഡ് എക്സ്പോയിലെത്തുന്ന സന്ദർശകരെ ഒരു പുതിയ ലോകത്തിെൻറ നിർമാണത്തിനൊപ്പം ചേരാനാണ് ദുബൈ ക്ഷണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.