ശിൽപചാരുതി പകർന്ന് എക്സ്പോ പവലിയനുകൾ
text_fieldsഫ്രാൻസിെൻറ അഭിമാനമായ പാരീസിലെ വിഖ്യാത ഈഫൽ ടവറിെൻറ ചരിത്രമറിയുമോ? 1889ൽ നടന്ന പാരീസ് എക്സപോയുടെ കവാടമായിരുന്നു അത്. സമാന ചരിത്രമാണ് അമേരിക്കയിലെ സ്പെയ്സ് നീഡിൽ കെട്ടിടത്തിനും. നൂറ്റാണ്ടിലേറെ പഴക്കമുള്ള ലോക എക്സ്പോയുടെ ചരിത്രം ശിൽപകലക്ക് അത്യൽഭുതകരമായ നിരവധി സംഭാവനകളാണ് നൽകിയത്. ദുബൈയെ സംബന്ധിച്ച് മനോഹരമായ നിരവധി അംബരചുംബികളായ കെട്ടിടങ്ങൾ നിലവിൽ തന്നെയുണ്ട്. ഇതിന് പുറമെയാണ് ശിൽപചാരുതിയിൽ ആരുടെയും കണ്ണുകളെ വിസ്മയിപ്പിക്കുന്ന നിരവധി കെട്ടിടങ്ങൾ എക്സ്പോ നഗരിയിൽ ഒരുങ്ങുന്നത്. പല പവലിയനുകളും ഒരുക്കിയത് ലോകപ്രശസ്ത ആർകിടെക്റ്റുകളുമാണ്.
എക്സ്പോയിൽ എത്തുന്നവരെ ബാഹ്യഭംഗിക്കപ്പുറം ആകർഷിക്കുന്ന പവലിയനുകളൊന്നാണ് ബ്രസീലിേൻറത്. ജോസ് പോളോ ഗൂവിയ എന്ന അവാർഡ് ജേതാവായ ആർകിടെക്ടാണ് പവലിയന് രൂപകൽപന ചെയ്തിരിക്കുന്നത്. രാജ്യത്തിെൻറ അതിശയകരമായ ജൈവവൈവിധ്യത്തെ പ്രദർശിപ്പിക്കുന്ന തരത്തിൽ ബ്രസീലിയൻ വനവും ജലസംഭരണികളും സന്ദർശകർക്ക് ഇവിടെ അനുഭവിക്കാനാവും. 'സുസ്ഥിരത' ഡിസ്ട്രിക്റ്റിൽ സ്ഥിതി ചെയ്യുന്ന പവലിയൻ നാലായിരം സ്ക്വയർഫീറ്റിലാണ് ഒരുക്കിയത്. ബ്രസീലിയൻ നദികളെ പ്രതിനിധീകരിക്കുന്നതും സന്ദർശകർക്ക് നടക്കാൻ കഴിയുന്നതുമായ ഒരു നേർത്ത വാട്ടർ ബ്ലേഡാണ് പവലിയെൻറ ഭൂരിഭാഗം സ്ഥലവും കൈവശപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ പവലിയൻ എല്ലാം കൊണ്ടും സ്പെഷൽ ആണെന്ന് ആർകിടെക്ട് ഗൂവിയ പറഞ്ഞു. ബ്ര
സീലിയൻ
പ്രകൃതി ദുൈയിലെത്തിക്കുക എന്ന ആശയ ത്തിലാണ് ഇതിെൻറ നിർമാണം നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റൊരു ശ്രദ്ധേയ പവലിയനായ ദക്ഷിണകൊറിയയുടെ പ്രദർശനകേന്ദ്രം രൂപകൽപന ചെയ്തത് പ്രശസ്ത കൊറിയൻ ആർകിടെക്ട് മൂൺ ഹൂനാണ്. 'ലോകത്തെ നിങ്ങളിലേക്ക് എത്തിക്കുന്ന സ്മാർട് കൊറിയ' എന്ന ആശയത്തിെൻറ അടിത്തറയിലാണ് ഈ പവലിയൻ നിർമിച്ചിരിക്കുന്നത്. 1590 കറങ്ങിക്കൊണ്ടിരിക്കുന്ന ക്യൂബുകൾ ഉപയോഗിച്ച് നിർമിച്ച ഇതിെൻറ പുറംഭാഗത്ത് തുടർച്ചയായി ചിത്രങ്ങൾ മാറിമറിഞ്ഞുകൊണ്ടിരിക്കും. 'ഡിജിലോഗ്' എന്ന നവസാങ്കേതിക ഉപയോഗപ്പെടുത്തിയാണ് പവലിയെൻറ പ്രവർത്തനമെന്ന് മൂണ ഹൂൻ പറഞ്ഞു. അഞ്ച് നിലകളുള്ള കേന്ദ്രത്തിൽ നാല് റാമ്പുകളുണ്ട്. ഇത് സന്ദർശകരെ പവലിയനിലൂടെ ഒഴുകാൻ സഹായിക്കും. പവലിയനിൽ പ്രവേശിക്കുന്നവർക്ക് ആഗ്മെൻറഡ് റിയാലിറ്റി വഴി പുത്തൻ അനുഭവങ്ങളും പകരും.
യുവ ആർകിടെക്ട് ജാൻ ടൂമയുടെ ഭാവനയിൽ വിരിഞ്ഞതാണ് ചെക് റിപ്പബ്ലിക്കിെൻറ പവലിയൻ. വാസ്തുശിൽപ കലയുടെ ഒളിമ്പിക്സാണ് എക്സ്പോയെന്നും അതിൽ ഒന്നാമതെത്താനാണ് പരിശ്രമമെന്നുമാണ് ടൂമയുടെ അഭിപ്രായം. 'ഒന്നുമില്ലായ്മയെ എന്തെങ്കിലുമൊന്നായി പരിവർത്തിപ്പിക്കുക' എന്ന ആശയത്തിെൻറ അടിത്തറയിലാണ് പവലിയൻ നിറമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരത്തിൽ ഓരോ പവലിയനുകളും മനോഹര കാഴ്ചയും അനുഭവവും ആക്കി മാറ്റാനാണ് അവസാനഘട്ട പരിശ്രമം. ലോകത്തിെൻറ വ്യത്യസ്ഥ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ശിൽപികളും ആർകിടെക്ടുകളും കൂടി എത്തിച്ചേരുന്ന എക്സ്പോയിൽ ഏറ്റവും മികച്ച പവലിയൻ ആരുടേതാകും എന്ന ചോദ്യമാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.