ഭക്ഷണപ്രേമികളുടെ സ്വർഗമാവും എക്സ്പോ
text_fieldsഭക്ഷണപ്രേമികളുടെ സ്വർഗമായിരിക്കും എക്സ്പോയെന്നാണ് സംഘാടകർ മുൻകൂട്ടി അറിയിച്ചിരിക്കുന്നത്. ഈ വാക്ക് വെറുതെയാവില്ലെന്ന് ദുബൈയെ അറിയുന്നവർക്ക് നന്നായറിയാം. ലോകൈക രുചികൾ ഒരുമിക്കുന്ന ഗൾഫൂഡും ലോകത്തിെൻറ സംഗമ വേദിയായ േഗ്ലാബൽ വില്ലേജുമെല്ലാം ഇതിന് നേർസാക്ഷികളാണ്. മികവിെൻറ സ്വന്തം കഥകളെ കടത്തിവെട്ടുന്നതായിരിക്കും എക്സ്പോ വേദിയിലെ ഭക്ഷണ ശാലകൾ.
200ലേറെ ഭക്ഷണ ഔട്ട്ലെറ്റുകൾ ഇവിടെയുണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ രുചികൾ അനുഭവിച്ചറിയാൽ ഈയൊരു വേദിയിലെത്തിയാൽ മതിയാവും. അന്താരാഷ്ട്ര റസ്റ്റാറൻറുകളുടെ ശാഖകൾ ആറ് മാസവും എക്സ്പോയിൽ പ്രവർത്തിക്കും. ഓളം പകരാൻ 20 സെലിബ്രിറ്റി െഷഫുകൾ എത്തും. അന്താരാഷ്ട്ര റസ്റ്റാറൻറുകൾ മാത്രമല്ല, പ്രദേശിക രുചിഭേദങ്ങളൊരുക്കുന്ന ചെറിയ ഔട്ട്ലെറ്റുകൾ, എക്സ്പോ എക്സ്ക്ലൂസീവ് ഭക്ഷണശാലകൾ, തട്ടുകട ഭക്ഷണം, സ്നാക്സ്, ഫുഡ് ട്രക്കുകൾ, 200ൽ ഏതെ വ്യത്യസ്ത പാനീയങ്ങൾ തുടങ്ങിയവയെല്ലാം ദുബൈയുടെ സ്വാദ് മാറ്റിയെഴുതും.
ജിപ്സി ഷെഫ് എന്നറിയപ്പെടുന്ന ഡേവിഡ് മിയേഴ്സാണ് പ്രമുഖ സെലിബ്രിറ്റി ഷെഫ്. രാജ്യാന്തര അവാർഡുകൾ നേടിയ ഷെഫുമാരായ മോറി സാക്കോ, ലൈഫ് സ്റ്റൈൽ ഗുരു എന്നറിയപ്പെടുന്ന മാത്യു കെന്നി തുടങ്ങിയവരും എക്സ്പോയിലെ സന്ദർശകർക്ക് വിരുന്നൊരുക്കും. യു.കെയിലെ ബ്രെഡ് എഹെഡിലെ ബർഗറും ബിസ്റ്റേഴ്സും മുതൽ ഇറ്റാലിയൻ റസ്റ്റാറൻറായ സ്കാർപെറ്റയുടെ ബുറാറ്റ ബാർ വരെ സകലമാന വിഭവങ്ങളും ഇവിടെയുണ്ടാകും. ഇന്ത്യയുടെ വിവിധ മേഖലകളിലെ ഭക്ഷ്യവിഭവങ്ങളും എക്സ്പോയിലെത്തും.
കേരളത്തിെൻറ കൊച്ചു തട്ടുകട വിഭവം മുതൽ ഉത്തരേന്ത്യയിലെയും കശ്മീരിലെയും അറിയപ്പെടാത്ത രുചികൾ വരെ സന്ദർശകരുടെ വായിൽ വെള്ളമൂറിക്കും. കൊറിയൻ- ജാപ്പനീസ് ഫ്യൂഷൻ ബ്രാൻഡായ കൊജാക്കി, തായ് സ്ട്രീറ്റ് ഫുഡായ ലോങ് ചിം, മെഡിറ്ററേനിയൻ കടലിടുക്കുകളിലെ മത്സ്യ വിഭവങ്ങൾ തുടങ്ങിയവയെല്ലാം എക്സ്പോയിലെ അടുക്കളകളെ സമ്പന്നമാക്കും. ഇതിനെല്ലാം പുറമെ, ആതിഥ്യ സംസ്കാരത്തിൽ പ്രശസ്തരായ ഇമാറാത്തികളുടെ പ്രത്യേക വിഭവങ്ങളും അതിഥികൾക്ക് സ്വീകരണമൊരുക്കും. മറ്റ് ഗൾഫ് രാജ്യങ്ങളുടെ ഭക്ഷ്യസംസ്കാരത്തെ കുറിച്ച് അറിയാനുള്ള വേദി കൂടിയാകും എക്സ്പോ. 191 രാജ്യങ്ങളിൽ ഭൂരിപക്ഷവും സ്വന്തം പവലിയനുകളിൽ ഭക്ഷണം വിളമ്പും. ലോകത്തിലെ ഏറ്റവും മികച്ച ഷെഫുമാരായിരിക്കും ദുബൈയിൽ എത്തുക എന്ന് അധികൃതർ ഉറപ്പുനൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.