എക്സ്പോഷർ ഫോട്ടോഗ്രഫി ഫെസ്റ്റിവൽ ഇന്നു മുതൽ
text_fieldsഷാർജ: ലോകത്തിലെ ഏറ്റവും വലിയ ഫോട്ടോഗ്രഫി ഫെസ്റ്റിവലിൽ ഒന്നായ എക്സ്പോഷർ ഇന്റർനാഷനൽ ഫെസ്റ്റിവലിന് വ്യാഴാഴ്ച ഷാർജയിൽ തുടക്കം. ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ ഈ മാസം 15 വരെ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ ലോകമെമ്പാടുമുള്ള മികച്ച ഫോട്ടോഗ്രാഫർമാർ, ചലച്ചിത്രനിർമാതാക്കൾ, ക്യുറേറ്റർമാർ, വ്യവസായ പ്രഫഷനലുകൾ എന്നിവർ പങ്കെടുക്കും. ലോകത്തെ മികച്ച 100ലധികം ഫോട്ടോഗ്രാഫർമാരുടെയും ചലച്ചിത്രപ്രവർത്തകരുടെയും സൃഷ്ടികൾ പ്രദർശിപ്പിക്കുകയും പരിശീലകർക്ക് പരസ്പരം ബന്ധപ്പെടാനും ആശയവിനിമയം നടത്താനും അവസരം നൽകുകയും ചെയ്യും.
വാണിജ്യം, കല, ഫാഷൻ, വാസ്തുവിദ്യ, സ്പോർട്സ്, ബഹിരാകാശം, ഡ്രോൺ, സംസ്കാരം, കഥപറച്ചിൽ, ട്രാവൽ ആൻഡ് ലാൻഡ്സ്കേപ്പ്, ഫോട്ടോ ജേണലിസം, പോർട്രെയ്ച്ചർ, ഷോർട്ട് ഫിലിം, മൂവിങ് ഇമേജുകൾ, സ്ട്രീറ്റ് ഫോട്ടോഗ്രഫി എന്നിങ്ങനെയുള്ള വ്യത്യസ്ത വിഭാഗങ്ങൾ ഫെസ്റ്റിവലിൽ ഉൾപ്പെടുന്നു. 68 എക്സിബിഷൻ, 41 സെമിനാർ, ചർച്ചകൾ, 53 വർക്ക്ഷോപ്പുകൾ എന്നിവ അരങ്ങേറും. ഇതിനകം ആയിരക്കണക്കിന് സന്ദർശകർ രജിസ്റ്റർ ചെയ്തതായി സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.