എക്സ്പോഷർ ഫോട്ടോഗ്രഫി ഉത്സവത്തിന് ഒരുക്കം തുടങ്ങി
text_fieldsഷാർജ: സെപ്റ്റംബർ 19 മുതൽ 22 വരെ ഷാർജ എക്സ്പോ സെൻററിൽ നടക്കുന്ന എക്സ്പോഷർ അന്താരാഷ്ട്ര ഫോട്ടോഗ്രഫി ഫെസ്റ്റിവലിെൻറ നാലാം പതിപ്പിൽ 38 എക്സിബിഷനുകളിലായി 357 ഫോട്ടോഗ്രാഫർമാരുടെ 1112 ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. മേളയുടെ ഭാഗമായി 46 ഇൻഡോർ, അഞ്ച് ഔട്ട്ഡോർ എക്സിബിഷനുകൾ ഷാർജ, ദുബൈ എന്നിവിടങ്ങളിലായി നടക്കും. 30 സെഷനുകളിലായി 400 വിദ്യാർഥികളെ പങ്കെടുപ്പിക്കുന്ന 17 ശിൽപശാലകൾക്ക് പുറമെ നാലു ദിവസങ്ങളിലായി 22 മണിക്കൂർ ദൈർഘ്യമുള്ള 33 പൊതു സെമിനാറുകളും ഉണ്ടായിരിക്കും.
എക്സ്പോഷർ ഫോട്ടോഗ്രഫി മത്സരത്തിൽ 111 രാജ്യങ്ങളിൽ നിന്ന് 4669 പേർ പങ്കെടുത്തു. ഇവർ 14,757 എൻട്രികൾ സമർപ്പിച്ചതായി ഷാർജ മീഡിയ കൗൺസിൽ ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി പറഞ്ഞു. 357 ഫോട്ടോഗ്രഫർമാർ അവരുടെ അനുഭവങ്ങൾ പങ്കുവെക്കാനെത്തും. നാലു ദിവസങ്ങളിലായി ഫോട്ടോഗ്രഫിയിലൂടെ പുതിയ അനുഭവങ്ങൾ ആസ്വദിക്കാനും ആയിരക്കണക്കിന് ചിത്രങ്ങൾ കാണാനും അവ പകർത്തിയ പ്രതിഭകളെ കണ്ടുമുട്ടാനുമുള്ള ഉത്സവമാണ് എക്സ്പോഷർ.
സർഗാത്മകതയുടെ ഏറ്റവും ആകർഷകമായ പ്രവർത്തനങ്ങളിലൊന്നാണ് ഫോട്ടോഗ്രാഫറുടെ ജീവിതം. ചുറ്റുമുള്ളത് അപകടങ്ങളാണെങ്കിലും ഫോട്ടോ ജേണലിസ്റ്റുകൾ സംഘർഷമേഖലകളിലേക്ക് പോകുന്നതിന് ഇതാണ് കാരണമെന്ന് ഷാർജ ഗവൺമെൻറ് മീഡിയ ബ്യൂറോ ഡയറക്ടർ താരിഖ് സയീദ് അല്ലൈ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.