റാസല്‍ഖൈമയില്‍ ഗിന്നസ് വെടിക്കെട്ടിന് വിപുല ഒരുക്കം
text_fieldsറാസല്‍ഖൈമ: ഇരട്ട ഗിന്നസ് റെക്കോഡ് നേട്ടത്തോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന റാസല്‍ഖൈമയില്‍ സന്ദര്‍ശകരെ സ്വീകരിക്കാന്‍ വിപുല ഒരുക്കം. അല്‍ മര്‍ജാന്‍ ഐലന്റ് കേന്ദ്രീകരിച്ച് വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് തുടങ്ങി ശനിയാഴ്ച പുലര്‍ച്ച വരെ തുടരുന്ന പരിപാടികളാണ് ഒരുങ്ങുന്നത്. വിവിധ എമിറേറ്റുകളില്‍ നിന്നും ജി.സി.സി-ഇതര വിദേശ രാജ്യങ്ങളില്‍നിന്നും പുതുവര്‍ഷാഘോഷത്തിന് റാസല്‍ഖൈമയില്‍ എത്തുക ആയിരങ്ങളാണ്. ആഡംബര ഹോട്ടലുകളുള്‍പ്പെടെ വിവിധ താമസ കേന്ദ്രങ്ങള്‍ പുതുവര്‍ഷത്തോടനുബന്ധിച്ച് ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ട്.
വിവിധ ഹോട്ടലുകളില്‍ കരിമരുന്ന് പ്രയോഗവും സംഗീത പരിപാടികളും വീക്ഷിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് സൗജന്യമായി പുതുവര്‍ഷ പരിപാടിയില്‍ പങ്കാളികളാകാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 5000ത്തിലേറെ വാഹനങ്ങളെ ഉള്‍ക്കൊള്ളും വിധം പ്രത്യേക പാര്‍ക്കിങ് കേന്ദ്രവും ഒരുങ്ങിക്കഴിഞ്ഞു. വെള്ളിയാഴ്ച രാവിലെ മുതല്‍ അല്‍ മര്‍ജാന്‍ ഐലന്റ്, അല്‍ ജസീറ അല്‍ ഹംറ തുടങ്ങിയിടങ്ങളില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തും. സുരക്ഷിതമായ ആഘോഷ പരിപാടികള്‍ക്ക് പ്രത്യേക പട്രോളിങ് സേനയും രംഗത്തുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും ആഘോഷം. വീഴ്ച വരുത്തുന്നവര്‍ പിഴ ഉള്‍പ്പെടെ നിയമ നടപടികള്‍ക്ക് വിധേയമാകേണ്ടി വരുമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.