പി.സി.ആർ ടെസ്റ്റിലെ അധിക നിരക്ക്; ഇടപെടുമെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്
text_fieldsഷാർജ: എൻ.സി.പി ഓവർസീസ് സെൽ യു.എ.ഇ നാഷനൽ കമ്മിറ്റി ഭാരവാഹികൾ മഹാരാഷ്ട്ര സംരംഭകത്വ-നൈപുണ്യവികസന മന്ത്രി നവാബ് മാലിക്കുമായി ചർച്ച നടത്തി. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ പി.സി.ആർ ടെസ്റ്റിെൻറ പേരിൽ പ്രവാസികളുടെ പക്കൽനിന്നും അധികതുക ഈടാക്കുന്നത് സംബന്ധിച്ചുള്ള ആശങ്ക ഭാരവാഹികൾ മന്ത്രിയുമായി പങ്കുവെച്ചു. യു.എ.ഇയിലെ വിവിധ എയർപോർട്ടുകളിൽ വന്നിറങ്ങുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് യു.എ.ഇ ഭരണകൂടം സൗജന്യമായി പി.സി.ആർ ടെസ്റ്റും ഗുണനിലവാരമുള്ള വാക്സിനും മറ്റ് ആരോഗ്യ സൗകര്യങ്ങളും നൽകുമ്പോൾ സ്വന്തം നാട്ടിൽ പൗരന്മാർക്ക് നേരെ നടക്കുന്നത് പകൽകൊള്ളയാണെന്നും മന്ത്രി നവാബ് മാലിക് അഭിപ്രായപ്പെട്ടു. ഒ.എൻ.സി.പിയുടെ ഈ വിഷയത്തിലെ പരാതി പാർട്ടി ദേശീയ നേതൃത്വവുമായി ആലോചിച്ച് ബന്ധപ്പെട്ട എം.പിമാർ മുഖേന കേന്ദ്ര സർക്കാറിെൻറ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു. കങ്കണ റണാവത്ത്, ആര്യൻ ഖാൻ-സമീർ വാങ്കഡെ വിഷയങ്ങളിൽ പുതിയ വെളിപ്പെടുത്തലുകൾ വരുംദിവസങ്ങളിൽ ഉണ്ടാവുമെന്നും മന്ത്രി സൂചന നൽകി.
ഭാരവാഹികളായ രവി കൊമ്മേരി, സിദ്ദീഖ് ചെറുവീട്ടിൽ, ബാബു ലത്തീഫ്, ജിമ്മി കുര്യൻ, ജോസഫ് ചാക്കോ തുടങ്ങിയവർ സംബന്ധിച്ചു. ദുബൈ എക്സ്പോയിലെ മഹാരാഷ്ട്ര പ്രദർശന സന്ദർശനവുമായി ബന്ധപ്പെട്ട് യു.എ.ഇയിൽ എത്തിയതായിരുന്നു മന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.