തീപിടിത്തത്തിൽ രക്ഷകനായി; സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥന് ആദരം
text_fieldsദുബൈ: തീപിടിത്തമുണ്ടായ വീട്ടിൽനിന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 24 ജീവനുകൾ രക്ഷിച്ച സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥന് അധികാരികളുടെ ആദരം. ദുബൈ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഡിഫൻസിലെ ഫസ്റ്റ് കോർപോറൽ ഖദീർ ആയ ഹമൂദ് അൽ കാബിയെ ആണ് ആദരിച്ചത്. യാത്രക്കിടെയാണ് റോഡരികിലെ വീടിന് സമീപത്തുള്ള പാർക്കിങ് ഷെഡും രണ്ട് കാറുകൾക്കും തീപിടിച്ചതായി ഹമൂദിന്റെ ശ്രദ്ധയിൽപെടുന്നത്.
കടുത്ത വേനൽ ആയതിനാൽ തൊട്ടടുത്തുള്ള വീട്ടിലേക്കും തീ അതിവേഗം പടരുകയും ഒപ്പം പുകയും ഉയരുന്നുണ്ടായിരുന്നു. വീടിന്റെ ഗേറ്റ് അടഞ്ഞ നിലയിലായിരുന്നതിനാൽ സമീപത്തുള്ളവർ പ്രതികരിച്ചിരുന്നില്ല.
ഇതോടെ അൽ കാബി വിവരം ദുബൈ സിവിൽ ഡിഫൻസിനെ അറിയിക്കുകയും ധ്രുതഗതിയിൽ വീട്ടിലേക്ക് ഇരച്ചുകയറി സ്ത്രീകളും കുട്ടികളും അടക്കമുള്ള 24 പേരെ പുറത്തേക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് ഇവർക്ക് പ്രഥമ ശുശ്രൂഷ നൽകി. പരിക്കേറ്റവരെ അഗ്നിരക്ഷാസേന എത്തുമ്പേഴേക്കും ഇദ്ദേഹം ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.