അജ്മാൻ ബാങ്ക് എ.ടി.എം വഴി അജ്മാൻ വാലറ്റ് ടോപ്പപ് ചെയ്യാൻ സൗകര്യം
text_fieldsഅജ്മാന്: അജ്മാൻ ബാങ്കിെൻറ എ.ടി.എമ്മുകൾ വഴി അജ്മാൻ വാലറ്റ് ടോപ്പപ് ചെയ്യാൻ സൗകര്യം ഒരുക്കുന്നു. സ്മാർട്ട് പേമെൻറ് പ്ലാറ്റ്ഫോമായ 'അജ്മാൻ പേ'ക്കായി അജ്മാൻ വാലറ്റ് റീചാർജ് സേവനം രാജ്യത്തുടനീളമുള്ള ബാങ്കിെൻറ എ.ടി.എമ്മുകൾ വഴി നൽകുന്നതിനുള്ള കരാറിൽ അജ്മാൻ സാമ്പത്തിക വകുപ്പും അജ്മാൻ ബാങ്കും ഒപ്പുവെച്ചു. അജ്മാൻ ഫിനാൻസ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ജനറൽ മർവാൻ അഹമ്മദ് അൽ അലിയും അജ്മാൻ ബാങ്ക് സി.ഇ.ഒ മുഹമ്മദ് അബ്ദുറഹ്മാൻ അമീരിയും ഇരുസ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കരാറിൽ ഒപ്പുവെച്ചു. അജ്മാൻ വാലറ്റ് ടോപ്പപ് ചെയ്യുന്നതിനുള്ള എളുപ്പവും സൗകര്യവും നൽകാനാണ് പുതിയ സൗകര്യം ലക്ഷ്യമിടുന്നതെന്നും അതുവഴി ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളിൽ സംതൃപ്തി ഉറപ്പാക്കുമെന്നും അൽ അലി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.