Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകള്ളപ്പണം തടയുന്നതിൽ...

കള്ളപ്പണം തടയുന്നതിൽ വീഴ്​ച: 50 സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കി

text_fields
bookmark_border
കള്ളപ്പണം തടയുന്നതിൽ വീഴ്​ച:  50 സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കി
cancel
camera_alt

Representational Image

ദു​ബൈ: രാ​ജ്യ​ത്ത്​ ക​ള്ള​പ്പ​ണം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ 50 സ്ഥാ​പ​ന​ങ്ങ​ളു​ടെ അം​ഗീ​കാ​രം സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി. മൂ​ന്നു മാ​സ​ത്തേ​ക്കാ​ണ് സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ച​ട്ടം ലം​ഘി​ച്ച 225 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മ​ന്ത്രാ​ല​യം വ​ൻ​തു​ക പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു.ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​ത് ത​ട​യാ​ൻ യു.​എ.​ഇ ഫി​നാ​ൻ​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന goAML സം​വി​ധാ​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​മാ​ണ് സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യം നി​ർ​ത്തി​വെ​പ്പി​ച്ച​ത്. സം​ശ​യ​ക​ര​മാ​യ ഇ​ട​പാ​ടു​ക​ൾ ഫി​നാ​ൻ​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സം​വി​ധാ​ന​മാ​ണ് goAML.


സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യം വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഈ ​സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​ൽ 50 സ്ഥാ​പ​ന​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, ഭീ​ക​ര​വാ​ദ ഫ​ണ്ടി​ങ് എ​ന്നി​വ​യെ നേ​രി​ടു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ 225 സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി മൊ​ത്തം 76.9 ദ​ശ​ല​ക്ഷം ദി​ർ​ഹ​മി​ന്‍റെ പി​ഴ​യാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.ക​ള്ള​പ്പ​ണം, ഭീ​ക​ര​വാ​ദ ഫ​ണ്ടി​ങ് തു​ട​ങ്ങി​യ​വ​ക്കെ​തി​രെ അ​ന്താ​രാ​ഷ്ട്ര നി​യ​മ​പ്ര​കാ​രം ക​ർ​ശ​ന ന​ട​പ​ടി​ക​ളാ​ണ് യു.​എ.​ഇ സ്വീ​ക​രി​ക്കു​ന്ന​ത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യു​ന്ന​തി​ലും ഭീ​ക​ര​വാ​ദ ഫ​ണ്ടി​ങ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​തി​ലും പ​രാ​ജ​യ​പ്പെ​ട്ട 29 സാ​മ്പ​ത്തി​ക ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ഈ ​മാ​സം 10ന്​ 22.6 ​ദ​ശ​ല​ക്ഷം ദി​ർ​ഹം മ​ന്ത്രാ​ല​യം പി​ഴ ചു​മ​ത്തി​യി​രു​ന്നു.



ഫ്രീ​സോ​ണു​ക​ളി​ലും അ​ല്ലാ​ത്ത​യി​ട​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​മ്പ​ത്തി​ക ഇ​ത​ര, പ്ര​ഫ​ഷ​ന​ൽ തൊ​ഴി​ൽ മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടെ നി​രീ​ക്ഷ​ണ​ത്തി​ന്​ കീ​ഴി​ലാ​ണെ​ന്നും മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ബ്രോ​ക്ക​ർ​മാ​ർ, ഏ​ജ​ന്‍റു​മാ​ർ, ര​ത്ന​വ്യാ​പാ​രി​ക​ൾ, ഓ​ഡി​റ്റ​ർ​മാ​ർ, കോ​ർ​പ​റേ​റ്റ്​ സേ​വ​ന ദാ​താ​ക്ക​ൾ എ​ന്നി​വ​ർ ഈ ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടും. goAML സം​വി​ധാ​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തു​വ​രെ സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്ക​പ്പെ​ടും.


മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ പി​ഴ​വു​ക​ൾ തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ ക​ടു​ത്ത പി​ഴ ചു​മ​ത്തു​ക​യും ചെ​യ്യും. മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ എ​ല്ലാ ക​മ്പ​നി​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ട മ​ന്ത്രാ​ല​യം സം​ശ​യ​നി​വാ​ര​ണ​ത്തി​ന്​ ബ​ന്ധ​പ്പെ​ട്ട അ​തോ​റി​റ്റി​ക​ളു​ടെ സ​ഹാ​യം തേ​ടാ​​മെ​ന്നും അ​റി​യി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiDubai Policeblack moneyDubai BusinessDubai Enforcement
News Summary - Failure to prevent black money: 50 firms de-authorised
Next Story