കള്ളപ്പണം തടയുന്നതിൽ വീഴ്ച: ധനകാര്യ സ്ഥാപനത്തിന് പിഴ
text_fieldsദുബൈ: കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിൽ വീഴ്ച വരുത്തിയ ധനകാര്യ സ്ഥാപനത്തിനെതിരെ നടപടി. ദുബൈയിൽ പ്രവർത്തിക്കുന്ന ധനകാര്യ സേവന സ്ഥാപനമായ പീപ്പിളിനെതിരെയാണ് ഫിനാൻഷ്യൽ സർവിസസ് റെഗുലേറ്ററി അതോറിറ്റി വൻതുക പിഴ വിധിച്ചത്. 17 ലക്ഷം ദിർഹത്തിലേറെ പിഴയടക്കാനാണ് ഉത്തരവ്.
അനധികൃത പണമിടപാട് തടയാൻ പീപ്പിൾ കമ്പനി സ്വീകരിച്ച നടപടികൾ അപര്യാപ്തമാണെന്നും നിർദേശങ്ങൾ മറികടന്നാണ് സ്ഥാപനം പ്രവർത്തിച്ചതെന്നും അതോറിറ്റി വിലയിരുത്തി. മൊബൈൽ ആപ്പുകൾ വഴി പണമിടപാട് നടത്താൻ സൗകര്യമൊരുക്കുന്ന കമ്പനിയാണ് പീപ്പിൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.