ഇന്ത്യൻ കോൺസുലേറ്റിെൻറ പേരിൽ വ്യാജസന്ദേശം : വിശ്വസിക്കരുതെന്ന് അധികൃതർ
text_fieldsദുബൈ: വാക്സിനേഷെൻറ പേരിൽ ഇന്ത്യൻ കോൺസുലേറ്റിെൻറ പേരിൽ വ്യാജ സന്ദേശം.യു.എ.ഇയിൽ വിസിറ്റിങ് വിസയിലെത്തിയ മുതിർന്നവർക്ക് വാക്സിനേഷൻ നൽകാൻ ഇന്ത്യൻ കോൺസുലേറ്റ് അപേക്ഷ സ്വീകരിക്കുന്നു എന്ന തരത്തിലാണ് വ്യാജ സന്ദേശം പടരുന്നത്. യു.എ.ഇയിൽ സന്ദർശക വിസക്കാർക്ക് വാക്സിനേഷന് അനുമതി നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും വ്യാജ പ്രചാരണത്തിൽ നിന്ന് പ്രവാസികൾ പിന്മാറണമെന്നും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
വ്യാജ സന്ദേശത്തിൽ ഇങ്ങനെ പറയുന്നു 'ഇത് ദുബൈ ഇന്ത്യൻ കോൺസുലേറ്റിെൻറ ലിങ്കാണ്. വിസിറ്റിങ് വിസയിലെത്തിയ മാതാപിതാക്കൾക്ക് വാക്സിനേഷൻ നൽകാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഞങ്ങൾ കോൺസുലേറ്റ് അധികൃതരുമായി സംസാരിച്ചിരുന്നു.
നിരവധി ആളുകൾ ഈ ആവശ്യം ഉന്നയിച്ച് തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും സർക്കാറിനെ സമീപിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നുമായിരുന്നു കോൺസുലേറ്റിെൻറ മറുപടി. അതിനാൽ, താഴെ തന്നിരിക്കുന്ന ഇ–മെയിൽ ഐ.ഡിയിലേക്ക് വിശദവിവരങ്ങൾ സഹിതം മെയിൽ അയക്കുക'.
ഈ സന്ദേശം പ്രവാസികൾക്കിടയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് വിശദീകരണവുമായി കോൺസുലേറ്റ് മുന്നോട്ടുവന്നത്. വിസിറ്റിങ് വിസക്കാർക്ക് വാക്സിൻ നൽകുന്നതിനെ കുറിച്ച് യു.എ.ഇ ഗവൺമെൻറിൽനിന്ന് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കോൺസുലേറ്റ് അറിയിച്ചു. എമിറേറ്റ്സ് ഐ.ഡിയും റെസിഡൻറ് വിസയും ഉള്ളവർക്കു മാത്രമേ നിലവിൽ വാക്സിൻ നൽകുന്നുള്ളൂ.ഇത്തരം മെസേജുകൾ മറ്റുള്ളവർക്ക് കൈമാറും മുമ്പ് സത്യമാണോ എന്നന്വേഷിക്കണമെന്നും കോൺസുലേറ്റ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.