വ്യാജ അറ്റസ്റ്റേഷൻ; കണ്ണൂർ സ്വദേശിയെ കോടതി വെറുതെവിട്ടു
text_fieldsഷാർജ: ഡിഗ്രി സർട്ടിഫിക്കറ്റിൽ വ്യാജ അറ്റസ്റ്റേഷൻ പതിപ്പിച്ചതിനെ തുടർന്ന് നിയമക്കുരുക്കിൽ അകപ്പെട്ട കണ്ണൂർ തളിപ്പറമ്പ് കൊളച്ചേരി സ്വദേശി സജേഷ് ചോടത്ത് വാസുദേവനെ ഷാർജ കോടതി കുറ്റവിമുക്തനാക്കി.
ബിരുദ സർട്ടിഫിക്കറ്റിൽ വ്യാജ സീലും സ്റ്റാമ്പും പതിപ്പിച്ച് ഷാർജ വിദേശകാര്യ മന്ത്രാലയത്തെ കബളിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് നീതിന്യായ മന്ത്രാലയം നൽകിയ പരാതിയിൽ യാബ് ലീഗൽ സർവിസസ് നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് സജേഷിന് അനുകൂല വിധി ലഭിച്ചത്. 2024 ജൂലൈ രണ്ടിനാണ് കേസിനാസ്പദമായ സംഭവം.
ജോലി സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് സജേഷ് നാട്ടിലുള്ള സുഹൃത്ത് വഴി 1998ലെ ഡിഗ്രി സർട്ടിഫിക്കറ്റ് 2010ൽ നാട്ടിൽ വെച്ച് അറ്റസ്റ്റ് ചെയ്യുകയും ശേഷം 14 വർഷങ്ങൾക്കിപ്പുറം ഇഖാമ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഷാർജയിലുള്ള വിദേശകാര്യ മന്ത്രാലയത്തിന് അറ്റസ്റ്റേഷന് സമർപ്പിക്കുകയും ചെയ്തു.
സർട്ടിഫിക്കറ്റ് പരിശോധിച്ച അധികൃതർ അതിൽ പതിച്ചിരിക്കുന്ന ഡൽഹിയിലെ യു.എ.ഇ എംബസിയുടെ സീൽ വ്യാജമാണെന്ന് കണ്ടെത്തുകയും സജേഷിനെ ഷാർജ പൊലീസിന് കൈമാറി അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കുകയുമായിരുന്നു. തുടർന്ന് പ്രതിസന്ധിയിലായ സജേഷ് യാബ് ലീഗൽ സർവിസസിനെ സമീപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.