കോവിഡ്- മൂലം മരണപ്പെടുന്ന ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് 10 വര്‍ഷം ശമ്പളം നൽകുമെന്ന് ആസ്റ്റര്‍
text_fieldsദുബൈ: കോവിഡിനെതിരായ പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെടുന്ന ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് പത്ത് വർഷത്തേക്ക് പ്രതിമാസം ശമ്പളം നൽകുമെന്ന പ്രഖ്യാപനവുമായി ആസ്റ്റർ. ഇതുവരെ ആസ്റ്ററിലെ അഞ്ച് ജീവനക്കാരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഏഴ് രാജ്യങ്ങളിലായി 2880 ഡോക്ടർമാരും 6280 നഴ്സുമാരും 11,000 അനുബന്ധ ജീവനക്കാരും ആസ്റ്ററിൽ ജോലി ചെയ്യുന്നുണ്ട്. ഇവർക്കെല്ലാം മാനസീക പിന്തുണയേകുന്ന തീരുമാനമാണിത്. 5150 ജീവനക്കാർക്ക് കോവിഡ് ബാധിച്ചിരുന്നു. ഭൂരിപക്ഷവും സുഖംപ്രാപിച്ചു. ജീവനക്കാരന് പ്രതിമാസം ലഭിച്ചിരുന്ന അടിസ്ഥാന ശമ്പളമാണ് പത്ത് വർഷത്തേക്ക് കുടുംബാംഗങ്ങൾക്ക് നൽകുന്നത്.
സ്വന്തം ജീവനേക്കാള്‍ രോഗികൾക്ക് മുന്‍ഗണന നല്‍കുന്ന ജീവനക്കാരാണ് കോവിഡിനെതിരായ പോരാട്ടത്തിലെ യഥാര്‍ത്ഥ നായകരെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. അഞ്ച് ജീവനക്കാർക്ക് ജീവൻ നഷ്ടമായത് വേദനാജനകമാണ്. ഭാര്യമാരെയും കുട്ടികളെയും പ്രായമായ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും തനിച്ചാക്കിയാണ് അവർ യാത്രയായത്. അവരുടെ ആത്മാവിനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ തന്നെ, അവരില്‍ പലരും കുടുംബത്തിെൻറ ഏക വരുമാന സ്രോതസ്സായിരുന്നു എന്ന കാര്യവും വിസ്മരിക്കുന്നില്ല. ഈ കുടുംബങ്ങൾക്ക് പിന്തുണ നൽകേണ്ടത് കടമായി ഏറ്റെടുക്കുകയാണ്. ഇതൊരു ചെറിയ സഹായമാണെന്നറിയാം. ദുഷ്‌കരമായ സമയങ്ങളില്‍ അവര്‍ക്ക് ചെറിയ ആശ്വാസമേകാനെങ്കിലും ഇതുപകരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.