തച്ചർ പറമ്പത്ത് കുടുംബസംഗമം നടത്തി
text_fieldsദുബൈ: കണ്ണൂർ ന്യൂ മാഹി പെരിങ്ങാടിയിലെ തച്ചർ പറമ്പത്ത് കുടുംബത്തിലെ അംഗങ്ങൾ യു.എ.ഇയിൽ ഒത്തുകൂടി. മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്നുള്ളവരടക്കം മുന്നൂറോളം പേർ പങ്കെടുത്തു. റഹിം തച്ചർ അധ്യക്ഷത വഹിച്ചു. ഓൺലൈൻ ക്വിസ് മത്സരങ്ങളുടെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
കുടുംബാംഗങ്ങൾക്കായി ക്രിക്കറ്റ്, ഫുട്ബാൾ ടൂർണമെന്റ് കഴിഞ്ഞ മാസം നടത്തിയിരുന്നു. ക്രിക്കറ്റിൽ ദുബൈ തച്ചേഴും ഫുട്ബാളിൽ തച്ചർ പന്തേഴ്സും ജയിച്ചു. വിജയികൾക്ക് സമ്മാനം നൽകി. ചാരിറ്റി പ്രവർത്തനങ്ങൾ വർധിപ്പിക്കുമെന്ന് റഹിം തച്ചർ പറഞ്ഞു.
തറവാട്ടിലെ കാരണവന്മാരായ അബ്ദുൽ റഹിം, അബ്ദുൽ കാദർ എന്നിവരെ ആദരിച്ചു. യു.എ.ഇയിൽ ഏറെ കാലം ജീവിച്ച കെ.പി. ഗഫൂർ, ടി.പി. മൂസ, വനിത വിഭാഗത്തിൽ ഹസീന, ഫൈസ, ഏറെ കാലം സർക്കാർ വകുപ്പിൽ ജോലി ചെയ്ത റഹിം തച്ചർ, പി.വി. മുഹമ്മദ്, ആദ്യകാലങ്ങളിൽ യു.എ.ഇയിൽ എത്തിയ ടി.പി. അസീസ് തുടങ്ങിയവരെ ആദരിച്ചു. റാഫിൾ നറുക്കെടുപ്പിൽ സമീർ, ശാക്കിർ, റിസ്വാൻ എന്നിവർ വിജയിച്ചു. സാലിഹ് തച്ചർ, ഷഫീക്, തൗഹീദ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. സ്പോട് ക്വിസ് മത്സരത്തിന്റെ സമ്മാനം കെമക്സ് ഹൈജീൻ കൺസപ്റ്റ് സ്പോൺസർ ചെയ്തു. സമീൽ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.