കുടുംബസംഗമവും യു.എ.ഇ ദേശീയ ദിനാഘോഷവും
text_fieldsദുബൈ: തിരൂർ പുറത്തൂരിലെ മുട്ടനൂർ മഹല്ല് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ യു.എ.ഇ മുട്ടനൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി (എം.എം.ജെ.സി) വാർഷിക കുടുംബ സംഗമവും യു.എ.ഇ ദേശീയ ദിനാഘോഷവും സംഘടിപ്പിച്ചു.
മുൻ പ്രസിഡന്റും രക്ഷാധികാരിയുമായ കെ.പി കുഞ്ഞിബാവ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.പി. ഫൈസൽ ജമാൽ അധ്യക്ഷത വഹിച്ചു. ഈ വർഷം പ്രവാസത്തിൽ 25 വർഷം പൂർത്തിയാക്കിയ എം.എം.ജെ.സി അംഗങ്ങളായ വി.വി. അബ്ദുൽ മജീദ്, സി.പി അഷ്റഫ് എന്നിവരെയും വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തിയ കെ.പി. ആനിസ് നർവിനെയും ചടങ്ങിൽ ആദരിച്ചു.
നാട്ടിൽ നടപ്പാക്കുന്ന ചാരിറ്റി പദ്ധതിയെയും ഭാവി പ്രവർത്തനങ്ങളെയും കുറിച്ചുള്ള ചർച്ചക്ക് രക്ഷാധികാരി സി.പി കുഞ്ഞിമൂസ നേതൃത്വം നൽകി. എൻ.പി ഇബ്രാഹിം ബാപ്പു, പി. ഇസ്മായിൽ, എം. അഹ്മദ് ബാവ, കെ.വി ഫൈസൽ, കെ.വി അബൂബക്കർ, പാഞ്ചേരി അബ്ദുല്ലക്കുട്ടി, അൻവർ പൂതേരി എന്നിവർ ആശംസകൾ നേർന്നു. പി.പി അൽ അമീൻ ഉദ്ബോധനം നടത്തി. സെക്രട്ടറി ടി.സി റിയാസ് സ്വാഗതവും കെ.പി ഫൈസൽ നന്ദിയും പറഞ്ഞു. കെ.പി ആദിൽ പ്രാർഥന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.